കുളത്തൂപ്പുഴയിലും പരിസര പ്രദേശങ്ങളിലും ഹർത്താൽ പൂർണം

കുളത്തൂപ്പുഴ: പട്ടികജാതി-വർഗ പീഡന നിരോധന നിയമം പുനഃസ്ഥാപിക്കാൻ പാർലമ​െൻറ് ഇടപെടണമെന്നാവശ്യപ്പെട്ട് ദലിത് സംഘടനകൾ ആഹ്വാനം ചെയ്ത ഹർത്താൽ കുളത്തൂപ്പുഴയിലും പരിസര പ്രദേശങ്ങളിലും പൂർണം. സ്വകാര്യ-കെ.എസ്.ആർ.ടി.സി ബസുകൾ നിരത്തിലിറങ്ങിയില്ല. കുളത്തൂപ്പുഴ ടൗണിൽ രാവിലെ വ്യാപാരശാലകൾ തുറക്കാൻ ശ്രമം നടത്തിയ വ്യാപാരികളും ഹർത്താൽ അനുകൂലികളും തമ്മിൽ ചെറിയ തോതിൽ വാഗ്വാദങ്ങളുണ്ടായി. മെഡിക്കൽ സ്റ്റോറുകൾ ഒഴികെയുള്ള വ്യാപാര ശാലകളെല്ലാംതന്നെ അടഞ്ഞുകിടന്നു. അതേസമയം, ഇരുചക്രവാഹനങ്ങളും ചില സ്വകാര്യ വാഹനങ്ങളും നിരത്തിലറങ്ങിയിരുന്നു. കുളത്തൂപ്പുഴ സെൻട്രൽ ജങ്ഷനിലും പ്രധാന കവലകളിലും പൊലീസിനെ നിയോഗിച്ചിരുന്നു. സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾ അടഞ്ഞുകിടന്നു. കെ.എസ്.ആർ.ടി.സി പുലർച്ച മുതൽ രാവിലെ ആറേമുക്കാൽ വരെയുള്ള സർവിസുകൾ മുടക്കമില്ലാതെ നടത്തി. എന്നാൽ, സമരാനുകൂലികൾ എത്തിയതോടെ തുടർന്നുള്ള സർവിസുകൾ നിർത്തിെവച്ചു. വൈകീട്ട് ആറിനു ശേഷം ചില സർവിസുകൾ നടത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.