മേടത്തിരുവാതിര മഹോത്സവത്തിന് നാളെ കൊടിയേറും

കൊട്ടാരക്കര: ശ്രീ മഹാഗണപതി ക്ഷേത്രത്തിലെ മേടത്തിരുവാതിര മഹോത്സവത്തിന് ബുധനാഴ്ച കൊടിയേറും. ആറാട്ടോടെ 21ന് സമാപിക്കും. ബുധനാഴ്ച രാത്രി 8.20ന് നടക്കുന്ന ഉദ്ഘാടന സമ്മേളനം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്‌ കമീഷണര്‍ എന്‍. വാസു ഉദ്ഘാടനം ചെയ്യും. ഉപദേശകസമിതി പ്രസിഡൻറ് എസ്. ഗോപകുമാര്‍ അധ്യക്ഷതവഹിക്കും. എല്ലാ ദിവസവും പതിവ് പൂജകള്‍ക്ക് പുറമെ പ്രഭാഷണം, ക്ഷേത്രകലകള്‍, വിവിധ കലാപരിപാടികള്‍ അരങ്ങേറും. ആറാട്ട് ദിവസമായ 21ന് വൈകീട്ട് 3.30 മുതല്‍ കെട്ടുകാഴ്ചയും ഗജഘോഷയാത്രയും നടക്കും. വാർത്തസമ്മേളനത്തില്‍ ക്ഷേത്രോപദേശകസമിതി ഭാരവാഹികളായ എസ്. ഗോപകുമാര്‍, ആര്‍. കൃഷ്ണകുമാര്‍, ഡി. അനില്‍കുമാര്‍, തേബ്ര വേണുഗോപാല്‍ , ജി. പുഷ്പകുമാര്‍ എന്നിവര്‍ പങ്കെടുത്തു. അവധിക്കാല ഇസ്‌ലാമിക പഠനക്യാമ്പ്‌ ആരംഭിച്ചു പത്തനാപുരം: കാരംമൂട്‌ അൽഹാദി അക്കാദമിക്‌ സ​െൻറർ സംഘടിപ്പിക്കുന്ന 'ഇൻസൈറ്റ്‌ 2018' അവധിക്കാല ഇസ്‌ലാമിക പഠനക്യാമ്പ്‌ ആരംഭിച്ചു. നേരറിവ്‌ പൂക്കുന്നതാകട്ടെ ഈ അവധിക്കാലം എന്ന ആശയത്തോടെ ആരംഭിച്ച ക്യാമ്പ് ജി.ഐ.ഒ സംസ്ഥാനസമിതി അംഗം ജുസൈന ഫാത്തിമ ഉദ്ഘാടനം ചെയ്തു. ജമാഅത്തെ ഇസ്‌ലാമി ജില്ല പ്രസിഡൻറ് പി.എച്ച്‌. മുഹമ്മദ്‌ അധ്യക്ഷതവഹിച്ചു. പത്തനാപുരം ഏരിയാ പ്രസിഡൻറ് പി.എച്ച്‌. ഷാഹുൽ ഹമീദ്‌ സംസാരിച്ചു. അനീസ്‌ റഹ്മാൻ സ്വാഗതവും അഷ്‌റഫ്‌ നന്ദിയും പറഞ്ഞു. ഖുർആൻ, ഹദീസ്‌, ഫിഖ്ഹ്‌, ഇസ്‌ലാമിക ചരിത്രം, പേഴ്സണാലിറ്റി ഡെവലപ്മ​െൻറ്, ഇൻഫോടൈൻമ​െൻറ് പ്രോഗ്രാംസ്‌, ഫീൽഡ്‌ ട്രിപ് തുടങ്ങി വൈവിധ്യമായ സെഷനുകളടങ്ങിയ ക്യാമ്പ്‌ ശനിയാഴ്ച സമാപിക്കും. ഫോൺ: 9447267498, 9495433621.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.