സംസ്​ഥാനത്ത് കൃഷിവകുപ്പി​െൻറ 1105 വിഷുച്ചന്തകൾ

തിരുവനന്തപുരം: സംസ്ഥാനത്ത് കൃഷിവകുപ്പി​െൻറ 1105 വിഷുച്ചന്തകൾ. വിഷുവുമായി ബന്ധപ്പെട്ട് 13,14 തീയതികളിലായിരിക്കും കൃഷി വകുപ്പ് - കുടുംബശ്രീ, ഹോർട്ടികോർപ്, വി.എഫ്.പി.സി.കെ എന്നിവയുടെ സഹകരണത്തോടെയാണ് വിഷുക്കണി 2018 എന്ന പേരിൽ ചന്ത നടത്തുന്നത്. കർഷകർ ഉൽപാദിപ്പിക്കുന്ന പഴം, പച്ചക്കറി, ഉൽപന്നങ്ങൾ ന്യായവില നൽകി നേരിട്ട് സംഭരിച്ച് ഉപഭോക്താക്കൾക്ക് ഗുണമേന്മയുളളതും സുരക്ഷിതവുമായ കാർഷികോൽപന്നങ്ങൾ, മിതമായ നിരക്കിൽ നൽകുമെന്ന് മന്ത്രി വി.എസ്. സുനിൽ കുമാർ അറിയിച്ചു. കർഷകരിൽനിന്ന് 10 ശതമാനം അധികം വില നൽകി സംഭരിക്കുന്ന നാടൻ പഴം -പച്ചക്കറികൾ 30 ശതമാനം വരെ വിലക്കുറവിൽ ഉപഭോക്താക്കൾക്ക് ലഭ്യമാക്കും. നല്ലകൃഷി സമ്പ്രദായങ്ങൾ പാലിച്ചുകൊണ്ട് കൃഷി ചെയ്ത നാടൻ ഉൽപന്നങ്ങൾ കേരള ഓർഗാനിക് ബ്രാൻഡ് എന്ന പേരിൽ വിപണിയിൽ എത്തിക്കും. വിഷുച്ചന്തകളുടെ സംസ്ഥാനതല ഉദ്ഘാടനം 12ന് വൈകുന്നേരം എറണാകുളം കാക്കനാട്ടുളള ഹോർട്ടികോർപ്പി​െൻറ സംഭരണ കേന്ദ്രത്തിൽ മന്ത്രി നിർവഹിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.