അമ്മമാരുടെ ക്ഷേമം ഉറപ്പാക്കുന്നതിൽ കാലതാമസമുണ്ടായി ^മന്ത്രി കെ. രാജു

അമ്മമാരുടെ ക്ഷേമം ഉറപ്പാക്കുന്നതിൽ കാലതാമസമുണ്ടായി -മന്ത്രി കെ. രാജു വർക്കല: അമ്മമാരുടെയും വയോജനങ്ങളുടെയും ക്ഷേമം ഉറപ്പാക്കുന്നതിലും സംരക്ഷണത്തിലും നമുക്ക് കാലതാമസമുണ്ടായെന്ന് മന്ത്രി കെ. രാജു. വർക്കല അമ്മൂസ് അശോകം ചാരിറ്റബിൾ ട്രസ്റ്റ് സംഘടിപ്പിച്ച 'സ്നേഹപൂർവം അമ്മൂസ്'പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അഡ്വ. വി. ജോയി എം.എൽ.എ അധ്യക്ഷത വഹിച്ചു. ശ്രീനാരായണ ധർമസംഘം ട്രസ്റ്റ് മുൻ പ്രസിഡൻറ് സ്വാമി പ്രകാശാനന്ദ, നഗരസഭാ ചെയർപേഴ്സൺ ബിന്ദു ഹരിദാസ്, ശിവസേന സംസ്ഥാന പ്രസിഡൻറ് ഭുവനചന്ദ്രൻ, സിനിമാ സംവിധായകൻ കെ. മധു, അഡ്വ. ബി. സജീവ് കുമാർ, ശരണ്യ സുരേഷ്, ദത്തൻ, അശോക് കുമാർ, കുമാരി രേഷ്മ എന്നിവർ സംസാരിച്ചു. ട്രസ്റ്റ് ചെയർമാൻ അശോക് കുമാറി​െൻറ മകളുടെ വിവാഹത്തിന് മുന്നോടിയായാണ് കാരുണ്യ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചത്. 500 അമ്മമാർക്ക് വസ്ത്രവും 10 വിദ്യാർഥികൾക്ക് സ്നേഹ സമ്മാനവും നൽകി. മൂന്ന് അമ്മമാർക്ക് മാസംതോറും 1000 രൂപ പെൻഷനും നൽകുന്ന പരിപാടിയുടെ ഉദ്ഘാടനവും നടന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.