ഓട്ടോ സ്​റ്റാൻഡിലേക്ക് കാർ പാഞ്ഞുകയറി രണ്ടുപേര്‍ക്ക് പരിക്കേറ്റു

വെഞ്ഞാറമൂട്: കാര്‍ ഓട്ടോ സ്റ്റാൻഡിലേക്ക് പാഞ്ഞുകയറി രണ്ടുപേര്‍ക്ക് പരിക്കേറ്റു. ഓട്ടോ പൂർണമായും തകർന്നു. ഓട്ടോ ഡ്രൈവർ പൂവണത്തുംമൂട് വിളയില്‍ വീട്ടില്‍ മുരുകേശന്‍പിള്ള (50), അമ്പലം മുക്ക് സന്തോഷ് ഭവനില്‍ ശശിധരൻ‍(68) എന്നിവര്‍ക്കാണ് പരിക്കേറ്റത്. കഴിഞ്ഞ ദിവസം വൈകീട്ട് അഞ്ചിന് സംസ്ഥാന പാതയിൽ വാമനപുരത്തിനു സമീപം അമ്പലംമുക്കിലായിരുന്നു അപകടം. അലക്ഷ്യമായി വന്ന കാർ നിയന്ത്രണംവിട്ട് ബസ് കാത്തിരിപ്പു കേന്ദ്രത്തിനു സമീപത്തുകൂടി ഇരുമ്പ് പൈപ്പുകൊണ്ട് സ്ഥാപിച്ച കൊടിമരവും തകർത്ത് ഓട്ടോസ്റ്റാൻഡിലേക്ക് പാഞ്ഞു കയറുകയായിരുന്നു. നിര്‍ത്തിയിട്ടിരുന്ന ഓട്ടോക്ക് സമീപംനിന്ന മുരുകേശന്‍ പിള്ളയും ഇയാളുടെ സമീപത്തുണ്ടായിരുന്ന ശശിധരനും കാറി​െൻറ മുന്നിലകപ്പെട്ടു. മരുകേശ​െൻറ ഓട്ടോയാണ് തകർന്നത്. സാരമായി പരിക്കേറ്റ ഇരുവരെയും നാട്ടുകാർ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.