സ്​മാർട്ട്​ സിറ്റി: കരിമ്പട്ടിക വിവാദം; വാഡിയാ ടെക്നോയെ ഒഴിവാക്കാൻ സാധ്യത

*ഡി.പി.ആർ തയാറാക്കാൻ വേറെ കമ്പനിയെ സമീപിച്ചേക്കും തിരുവനന്തപുരം: കോർപറേഷൻ സ്മാർട്ട്സിറ്റി പദ്ധതിക്കുവേണ്ടി െതരഞ്ഞെടുത്ത വാഡിയാ ടെക്നോ എൻജിനീയറിങ് കരിമ്പട്ടിക വിവാദം സംബന്ധിച്ച് വ്യക്തമായ മറുപടി നൽകിയില്ലെന്ന് സൂചന. വെള്ളിയാഴ്ച സ്മാർട്ട്സിറ്റി തിരുവനന്തപുരം കമ്പനി ലിമിറ്റഡ് സി.ഇ.ഒയുടെ നേതൃത്വത്തിൽ നടത്തിയ ഹിയറിങ്ങിൽ അധികൃതരുടെ ചോദ്യങ്ങൾക്ക് വ്യക്തമായ മറുപടി നൽകാൻ കമ്പനി അധികൃതർക്ക് സാധിച്ചില്ലെന്നാണ് വിവരം. ഇതോടെ െതരഞ്ഞെടുക്കപ്പെട്ട കൺസൾട്ടൻറ് ഏജൻസികളുടെ പട്ടികയിൽനിന്ന് വാഡിയാ ടെക്നോ എൻജിനീയറിങ് സർവിസ് ലിമിറ്റഡിനെ ഒഴിവാക്കാനുള്ള സാധ്യതയേറി. വാഡിയാ ടെക്നോ എൻജിനീയറിങ് സർവിസ് ലിമിറ്റഡ്, മഹീന്ദ്രാ കൺസൾട്ടിങ് എൻജിനീയേഴ്സ് ലിമിറ്റഡ്, ഐ.പി.ഇ ഗ്ലോബൽ ലിമിറ്റഡ് എന്നീ കമ്പനികളാണ് ആദ്യഘട്ട െതരഞ്ഞെടുപ്പിൽ ചുരുക്കപ്പട്ടികയിൽപ്പെട്ടത്. ഇതിൽ സാങ്കേതിക മികവി​െൻറയും കുറഞ്ഞ തുക ക്വാട്ടു ചെയ്തതി​െൻറയും അടിസ്ഥാനത്തിൽ സ്മാർട്ട് സിറ്റി രൂപരേഖ തയാറാക്കുന്നതിന് വാഡിയാ ടെക്നോ എൻജിനീയറിങ് സർവിസ് ലിമിറ്റഡിനെ ചുമതലപ്പെടുത്തി. ഇതിനിടെ വാഡിയാ ഗ്രൂപ്പിനെ അസം സർക്കാർ കരിമ്പട്ടികയിൽപ്പെടുത്തിയിട്ടുണ്ടെന്ന വിവരം ആദ്യം പുറത്തു വന്നു. തുടർന്ന് ദേശീയപാതാ അതോറിറ്റിയും വാഡിയയെ കരിമ്പട്ടികയിൽപ്പെടുത്തിയിട്ടുണ്ടെന്ന വിവരം സ്മാർട്ട് സിറ്റി അധികൃതർക്ക് ലഭിച്ചപ്പോഴാണ് ഹിയറിങ്ങിന് വിളിച്ചത്. വാഡിയ അധികൃതർ നൽകിയ വിശദീകരണം തൃപ്തികരമാകാത്ത സാഹചര്യത്തിൽ രണ്ടുവഴികളാണ് അധികൃതർക്ക് മുന്നിലുള്ളത്. ഡി.പി.ആർ തയാറാക്കുന്നതിനുള്ള കൺസൾട്ടൻറ് ഏജൻസിയെ െതരഞ്ഞെടുക്കുന്നതിനുള്ള നടപടി ക്രമങ്ങൾ ആദ്യം മുതൽ ആരംഭിക്കുകയാണ് ഒരുവഴി. ആദ്യഘട്ട െതരഞ്ഞെടുപ്പിൽ രണ്ടാം സ്ഥാനത്തെത്തിയ കൺസൾട്ടൻറ് ഏജൻസിയെ ഡി.പി.ആർ തയാറാക്കുന്നതിനുള്ള ചുമതല ഏൽപിക്കുകയാണ് രണ്ടാമത്തെ വഴി. സമയലാഭം കണക്കിലെടുത്ത് രണ്ടാമത്തെ വഴിയാകും െതരഞ്ഞെടുക്കുകയെന്നാണ് സൂചന. സ്മാർട്ട്സിറ്റി ഡയറക്ടർ ബോർഡ് യോഗം ചേർന്ന് ഇക്കാര്യത്തിൽ ഉടൻ അന്തിമ തീരുമാനമെടുക്കുമെന്ന് മേയർ വി.കെ. പ്രശാന്ത് അറിയിച്ചു. വെള്ളിയാഴ്ച ബോർഡ് യോഗം കൂടാൻ തീരുമാനിച്ചിരുന്നെങ്കിലും നടന്നില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.