നിയമസഭാ ഹോസ്​റ്റലില്‍ മോഷണം; ഒരാള്‍ പിടിയില്‍

തിരുവനന്തപുരം: നിയമസഭാ ഹോസ്റ്റലില്‍നിന്ന് പൈപ്പ് കപ്ലിങ്ങുകള്‍ മോഷ്ടിക്കാന്‍ ശ്രമിച്ചയാള്‍ പിടിയിൽ. ആയൂര്‍ സ്വദേശി ജോസാണ് (45) കുടുങ്ങിയത്. ജീവനക്കാരാണ് ഇയാളെ പിടികൂടി പൊലീസിന് കൈമാറിയത്. വെള്ളിയാഴ്ച രാവിലെ പെരിയാര്‍ ബ്ലോക്കിലെ ഫയര്‍ കപ്ലിങ് മോഷ്ടിക്കുന്നതിനിടെയാണ് ജോസ് ജീവനക്കാര്‍ക്ക് മുന്നില്‍പെട്ടതെന്ന് പൊലീസ് പറഞ്ഞു. വെള്ളിയാഴ്്ച രാവിലെ അഗ്നിസുരക്ഷ ബോക്‌സ് തുറക്കുന്നതിനിടെ അതി​െൻറ പാളി ഇളകി വീണു. ശബ്ദംകേട്ട ജീവനക്കാരിയാണ് സംശയാസ്പദമായ സാഹചര്യത്തില്‍ ജോസിനെ കണ്ടത്. മറ്റ് ജീവനക്കാര്‍ സംഘടിച്ച് ഇയാളെ തടഞ്ഞുെവച്ചു. പരിശോധനയില്‍ ഇയാളുടെ കൈവശം കപ്ലിങ് ബോക്‌സ് തുറക്കുന്ന താക്കോലും പൈപ്പ് അറുത്തുമാറ്റുന്ന ഉപകരണവും ഉണ്ടായിരുന്നു. ചെമ്പിൽ നിർമിച്ചിട്ടുള്ള പൈപ്പ് കപ്ലിങ്ങുകള്‍ക്ക് രണ്ടായിരംരൂപ വിലയുണ്ട്. നേരത്തെയും എം.എല്‍.എ ഹോസ്റ്റലിലെ വിവിധ ബ്ലോക്കുകളില്‍ നിന്നും നിയമസഭയില്‍നിന്നും കപ്ലിങ് മോഷണം പോയിരുന്നു. ഇവ മോഷ്ടിച്ചതും ജോസാണെന്ന നിഗമനത്തിലാണ് മ്യൂസിയം പൊലീസ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.