ദേശീയപാത: കേരള സര്‍ക്കാര്‍ ജനങ്ങളെ ആക്രമിച്ച് ഭൂമി പിടിച്ചെടുക്കുന്നു-^ഹമീദ് വാണിയമ്പലം

ദേശീയപാത: കേരള സര്‍ക്കാര്‍ ജനങ്ങളെ ആക്രമിച്ച് ഭൂമി പിടിച്ചെടുക്കുന്നു--ഹമീദ് വാണിയമ്പലം തിരുവനന്തപുരം: ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് ജനങ്ങളെ ആക്രമിച്ച് കീഴടക്കി ഭൂമി പിടിച്ചെടുക്കുക എന്ന നയമാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡൻറ് ഹമീദ് വാണിയമ്പലം. മലപ്പുറം വലിയപറമ്പിലുണ്ടായ പൊലീസ് ആക്രമണം ഇത് തെളിയിക്കുന്നു. വികസനത്തി​െൻറ പേര് പറഞ്ഞ് ഏകാധിപത്യരീതിയില്‍ ജനങ്ങളെ കുടിയൊഴിപ്പിക്കാനാണ് സർക്കാറി​െൻറ ശ്രമം. യുദ്ധസന്നാഹത്തോടെയാണ് പൊലീസിനെ വിന്യസിച്ചത്. പൊലീസാകട്ടെ ഗുണ്ടാശൈലിയില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെ അടക്കം ആക്രമണം നടത്തുന്നു. കേരളത്തി​െൻറ ഭൂമി പ്രശ്‌നമോ പാരിസ്ഥിതിക പ്രശ്‌നമോ വിലയിരുത്താതെ ബി.ഒ.ടി കമ്പനികള്‍ക്കുവേണ്ടിയാണ് ഈ അടിച്ചമര്‍ത്തല്‍ നടത്തുന്നത്. ദേശീയപാത 30 മീറ്ററില്‍തന്നെ ആറുവരിയായി വികസിപ്പിക്കാമെന്നിരിക്കെ ടോള്‍ കമ്പനികളുടെ വ്യവസ്ഥ നടപ്പാക്കുകയാണ് സര്‍ക്കാര്‍. ജനങ്ങളുമായി സംസാരിക്കാനോ കുടിയൊഴിഞ്ഞ് പോകേണ്ടിവരുന്നവർക്ക് നിലവിലുള്ള അവസ്ഥയെക്കാള്‍ മെച്ചപ്പെട്ട ജീവിതാവസ്ഥയുണ്ടാക്കിക്കൊടുക്കുന്നതിനോ യാതൊരു ശ്രമവും നടത്തുന്നില്ല. ആഭ്യന്തരവകുപ്പ് കൂടി ഭരിക്കുന്ന മുഖ്യമന്ത്രി ജനങ്ങള്‍ക്കെതിരെ യുദ്ധപ്രഖ്യാപനമാണ് നടത്തുന്നത്. ദേശീയപാത വികസിപ്പിക്കാന്‍ 2006ലെ അച്യുതാനന്ദന്‍ സര്‍ക്കാറി​െൻറ കാലത്ത് നടന്ന ആദ്യ സർവകക്ഷിയോഗ തീരുമാനമാണ് നടപ്പാക്കേണ്ടത്. പത്തു വര്‍ഷത്തിലേറെ പാത വികസനം താമസിപ്പിച്ചത് കേരളം ഭരിക്കുന്ന സര്‍ക്കാറുകളും ബി.ഒ.ടി കമ്പനികളും ചേര്‍ന്നുള്ള വലിയ ഗൂഢാലോചനയുടെ ഭാഗമാണ്. സഞ്ചാരസ്വാതന്ത്ര്യവും ജനങ്ങളുടെ ഉപജീവനവും കിടപ്പാടവും ഇല്ലാതാക്കുന്ന ടോള്‍പാത കേരളത്തില്‍ വേണ്ടതില്ല. മതിയായ നഷ്ടപരിഹാരം കുടിയൊഴിപ്പിക്കപ്പെടുന്ന ജനങ്ങള്‍ക്ക് നല്‍കി 30 മീറ്ററില്‍ നാല് വരിപ്പാത വികസിപ്പിക്കുകയാണ് വേണ്ടത്. ജനങ്ങളെ അടിച്ചമര്‍ത്തി മുന്നോട്ടുപോയാല്‍ പശ്ചിമബംഗാളി​െൻറയും ത്രിപുരയുടെയും ഗതിയാകും കേരളത്തിലും സി.പി.എമ്മിനുണ്ടാകുകയെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.