മികവുത്സവം സംഘടിപ്പിച്ചു

ATTN കിളിമാനൂർ: മടവൂർ എൻ.എസ്.എസ് ഹയർ സെക്കൻഡറി സ്കൂളിലെ മികവുത്സവം പനപ്പാംകുന്ന് സ്കൂളിൽ സംഘടിപ്പിച്ചു. വിദ്യാർഥികളുടെ പാഠ്യ-പാഠ്യേതര മേഖലയിലുണ്ടായ മികവുകൾ പൊതുസമൂഹവുമായി പങ്കുവെക്കുന്നതിനും അത് വഴി കൂടുതൽ തുടർപ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നതിനുമായാണ് മികവുത്സവം സംഘടിപ്പിച്ചത്. കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ശ്രീജാ ഷൈജുദേവ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് കെ. സുചീന്ദ്രൻ അധ്യക്ഷത വഹിച്ചു. മടവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഗിരിജ ബാലചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് മെമ്പർമാരായ ജലജ, ബിന്ദു, പ്രിൻസിപ്പൽ ഇൻചാർജ് എസ്. വസന്തകമാരി, സ്കൂൾ മാനേജർ ജി.കെ. ശശാങ്കൻ നായർ, സ്റ്റാഫ് സെക്രട്ടറി എം. തമീമുദ്ദീൻ എന്നിവർ സംസാരിച്ചു. IMG-20180406-WA0027 ഫോട്ടോ :- മടവൂർ എൻ.എസ്.എസ് ഹയർ സെക്കൻഡറി സ്കൂളി​െൻറ മികവുത്സവം പന്നപ്പാംകുന്നിൽ കിളിമാനൂർ ബ്ലോക് പഞ്ചായത്ത് പ്രസിഡൻറ് ശ്രീജ ഷൈജുദേവ് ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.