സഹകരണ സംഘം നവീകരിച്ച് ഓഫിസ് ഉദ്ഘാടനം ഇന്ന്

പുനലൂർ: പുനലൂർ റൂറൽ സഹകരണ സംഘം നവീകരിച്ച ഹെഡ് ഓഫിസി​െൻറയും നീതി സ്റ്റോറി​െൻറയും ഉദ്ഘാടനം വ്യാഴാഴ്ച വൈകീട്ട് അഞ്ചിന് നടക്കും. ഹെഡ് ഓഫിസ് മന്ത്രി കടകംപള്ളി സുരേന്ദ്രനും നീതി സ്റ്റോർ മന്ത്രി കെ. രാജുവും ഉദ്ഘാടനം ചെയ്യും. സംഘം പ്രസിഡൻറ് പി. സജി അധ്യക്ഷതവഹിക്കും. പുനലൂർ താലൂക്കാശുപത്രിയിലെ സഞ്ജീവനിയിലും സൗജന്യ ഭക്ഷണം പുനലൂർ: താലൂക്കാശുപത്രിയിൽ നിലവിലുള്ള സൗജന്യ ഭക്ഷണ വിതരണമായ 'പാഥേയം' പദ്ധതിയുടെ മൂന്നാം ഘട്ടം സഞ്ജീവനി ഡയാലിസിസ് യൂനിറ്റിലും തുടങ്ങി. ഇവിടെ ഡയാലിസിസിന് എത്തുന്ന മുഴുവൻ രോഗികൾക്കും ലഘുഭക്ഷണവും ചായയും സൗജന്യമായി നൽകും. ഇതിനാവശ്യമായ തുക പൊതുജനങ്ങളിൽനിന്നും സംഭാവനായായി സ്വീകരിക്കും. പ്രതിമാസം 139 രോഗികൾക്കായി 1300 ഡയാലിസിസ് ഇവിടെ ചെയ്യുന്നുണ്ട്. ദിവസവും നാല് ഷിഫ്റ്റുകളിലായി 48 രോഗികൾക്ക് പുലർച്ച നാലുമുതൽ രാത്രി 12 വരെ തുടർച്ചയായി ഡയാലിസിസ് ചെയ്യുന്നുണ്ട്. ഡയാലിസിസിന് എത്തുന്ന രോഗികൾക്ക് ആരോഗ്യ പരിപാലനത്തിന് കൃത്യമായ ആഹാര നിയന്ത്രണം ആവശ്യമാണ്. രോഗികൾ ശാസ്ത്രീയമായ ആഹാരക്രമം പാലിച്ചിെല്ലങ്കിൽ വൃക്കരോഗത്തി​െൻറ തോത് കൂടാനും അപകടത്തിലാകാനും ഇടയുണ്ട്. ഇതു കണക്കിലെടുത്ത് വൃക്കരോഗികൾക്ക് കൗൺസലിങ്ങും ബോധവത്കരണവും നൽകുന്നുണ്ട്. ഡയാലിസിസ് പൂർത്തിയാകുമ്പോൾ രോഗിക്കുണ്ടാകുന്ന അമിതവിശപ്പ് കണക്കിലെടുത്ത് കൂടുതൽ ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കാനാണ് പ്രത്യേകമായി തയാറാക്കിയ ലഘുഭക്ഷണം നൽകുന്നതെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. ആർ. ഷാഹിർഷ അറിയിച്ചു. പദ്ധതിയുടെ ഉദ്ഘാടനം നഗരസഭാ ചെയർമാൻ എം.എ. രാജഗോപാൽ നിർവഹിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.