വരൾച്ച രൂക്ഷം; കുടിവെള്ള വിതരണം അനിശ്ചിതത്വത്തിൽ

പുനലൂർ: നാട് രൂക്ഷമായ വരൾച്ചയിലായിട്ടും സർക്കാറി​െൻറ വേനൽകാല കുടിവെള്ള വിതരണം അനിശ്ചിതത്വത്തിൽ. പഞ്ചായത്തുകളെ ഏൽപിച്ച കിയോസുകളിലൂടെ പഞ്ചായത്തുകളുടെ ചുമതലയിൽ വെള്ളം വിതരണം ചെയ്യാനുള്ള നീക്കവും എങ്ങുമെത്തിയില്ല. കിയോസ്കുകളിൽ വെള്ളം നിറക്കേണ്ടിവരുന്ന ഭാരിച്ച തുക തനത്ഫണ്ടിൽനിന്ന് കണ്ടെത്താൻ പഞ്ചായത്തുകൾക്ക് കഴിയാത്തതും പ്രശ്നമായിട്ടുണ്ട്. ജലക്ഷാമമുള്ള പ്രദേശങ്ങളിൽ റവന്യൂ വകുപ്പ് സ്ഥാപിച്ച പ്ലാസ്റ്റിക് കിയോസ്കുകൾ വെള്ളില്ലാത്തത് കാരണം പലയിടത്തും നശിക്കാനും തുടങ്ങി. കിഴക്കൻ മലയോര-തോട്ടം മേഖലയിൽ കിണറുകളും മറ്റ് ജലസ്രോതസ്സുകളും വറ്റിയതോടെ ജനം ശുദ്ധജലത്തിന് പരക്കംപായുകയാണ്. മുൻവർഷങ്ങളിൽ വരൾച്ച തുടങ്ങുമ്പോഴേ റവന്യൂ വകുപ്പി​െൻറ മേൽനോട്ടത്തിൽ ടാങ്കറുകളിൽ ശുദ്ധജലം എത്തിക്കാറുണ്ട്. ഇത്തവണ വെള്ളം എത്തിക്കാൻ ഒരുനടപടിയും സ്വീകരിച്ചിട്ടില്ല. സർക്കാർതലത്തിൽനിന്ന് തീരുമാനം അറിയിക്കാത്തതിനാൽ റവന്യൂ അധികൃതർക്ക് ഒന്നുംചെയ്യാനാകുന്നില്ല. പുനലൂർ താലൂക്കിൽ കുടിവെള്ളക്ഷാമം നേരിടുന്ന വില്ലേജുകളുടെ പട്ടിക തയാറാക്കി കലക്ടർക്ക് നൽകിയതായി അധികൃതർ പ‍റയുന്നു. വിവിധ പ്രദേശങ്ങളിൽനിന്ന് ഗ്രാമപഞ്ചായത്ത് അംഗങ്ങളും പൊതുപ്രവർത്തകരും കുടിവെള്ളം എത്തിക്കാൻ ആവശ്യപ്പെട്ട് താലൂക്ക് അധികൃതരെ സമീപിക്കുന്നുണ്ട്. കിഴക്കൻ മേഖലയിൽ തെന്മല, ആര്യങ്കാവ് പഞ്ചായത്തുകളിലാണ് ജലക്ഷാമം രൂക്ഷമായുള്ളത്. മലയോരത്തും തോട്ടംമേഖലയിലും ജനങ്ങൾ തോടുകളുടെയും അരുവികളുടെയും തീരത്ത് കുളം ഉണ്ടാക്കിയാണ് വെള്ളമെടുക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.