കിള്ളിയാർ മിഷൻ: ജനകീയ യാത്രകൾക്ക്​ ഇന്ന്​ തുടക്കം

തിരുവനന്തപുരം: കിള്ളിയാർ മിഷൻ പ്രവർത്തനങ്ങളുടെ പ്രചാരണാർഥം സംഘടിപ്പിക്കുന്ന ജനകീയ യാത്രകൾക്ക് വ്യാഴാഴ്ച തുടക്കമാവും. 'കിള്ളിയാറൊഴുകും സ്വസ്ഥമായ്' സന്ദേശമുയർത്തി നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത്, നെടുമങ്ങാട് മുനിസിപ്പാലിറ്റി, കരകുളം, അരുവിക്കര, പനവൂർ, ആനാട് ഗ്രാമപഞ്ചായത്തുകൾ, ജലശ്രീമിഷൻ, ഹരിതകേരളം മിഷൻ എന്നിവ സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. തൊഴിലുറപ്പ് പദ്ധതിയിലുള്ളവരുടെയും മുനിസിപ്പൽ പഞ്ചായത്തുതല സമിതിയിലുള്ളവരുടെയും വിവിധ പ്രാദേശിക സമിതികളുടെയും കൂട്ടായ്മ ചേർന്ന വിപുലമായ ജനകീയ പങ്കാളിത്തമാണ് കിള്ളിയാർ മിഷനുള്ളത്. രാവിലെ എട്ടിന് കരിഞ്ചാത്തി മൂലയിൽനിന്ന് വഴയിലയിൽ നിന്നുമാണ് യാത്രകൾ ആരംഭിക്കുന്നത്. പുഴയുടെ തീരത്തുകൂടിയും സമീപത്തുകൂടിയും നടത്തുന്ന യാത്രയിൽ മന്ത്രിമാരായ തോമസ് ഐസക്, മാത്യു ടി.തോമസ്, ഹരിതകേരളം മിഷൻ എക്സിക്യൂട്ടിവ് വൈസ് ചെയർപേഴ്സൺ ഡോ.ടി.എൻ. സീമ എന്നിവരും ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ബഹുജനങ്ങളും പങ്കെടുക്കും. ഉറവിടം മുതൽ വഴയില വരെ ആറി​െൻറ ഒഴുകാനുള്ള ശേഷി സുഗമമാക്കി ഉടനീളം സമൃദ്ധമായി ശുദ്ധജലം ലഭ്യമാക്കുകയാണ് കിള്ളിയാർ മിഷെ​െൻറ പ്രധാന ലക്ഷ്യം. ആറി​െൻറ ഉത്ഭവസ്ഥാനമായ കരിഞ്ചാത്തി മൂലയിൽനിന്ന് വഴയില വരെയും അനുബന്ധമായുള്ള നീർച്ചാലുകളുടെയും തോടുകളുടെയും ശുചീകരണ പ്രവർത്തനങ്ങൾ നടന്നുവരികയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.