സ്ലാബിൽ കാൽകുരുങ്ങി കാൽനടക്കാരന് പരിക്ക്

തിരുവനന്തപുരം: . ഗാന്ധാരി അമ്മൻ കോവിലിന് മുന്നിലെ ഓടിയിലെ സ്ലാബിലാണ് യാത്രക്കാര​െൻറ കാൽ കുരുങ്ങിയത്. ചെങ്കൽചൂള ഫയർഫോഴ്സ് എത്തി സ്ലാബ് മാറ്റിയാണ് കാൽ പുറത്തെടുത്തത്. വൈ.എം.സി.എ മുതൽ ഗാന്ധാരി അമ്മൻ കോവിൽവരെ ഒാടയുടെ സ്ലാബുകളെല്ലാം ഇടകികിടക്കുകയാണ്. ഈ റോഡിൽ യാത്രക്കാർ ഓടയിൽ വീഴുന്നത് നിത്യസംഭവമാണ്. നേരത്തെ ഓപറേഷൻ കുബേരയുടെ ഭാഗമായി ഗാന്ധാരി അമ്മൻകോവിൽനിന്ന് മാഞ്ഞിലിക്കുളം റോഡിൽ സ്ലാബുകളെല്ലാം മാറ്റി പുതിയ ഓട നിർമിച്ചിരുന്നു. ഗാന്ധാരി അമ്മൻ കോവിൽ മുതൽ സെക്രട്ടേറിയറ്റ് വരെ ഇടുങ്ങിയ റോഡിൽ എതിർ ദിശയിൽ വാഹനങ്ങൾ കടന്നുപോകുമ്പോൾ പൊട്ടിക്കിടക്കുന്ന സ്ലാബിന് മുകളിലൂടെയാണ് ഓടിച്ചുപോകുന്നത്. സെക്രേട്ടറിയറ്റ് അടക്കമുള്ള സർക്കാർ ഓഫിസുകളിലെ ജീവക്കാർ കാൽനടയായി തമ്പാനൂർ കെ.എസ്.ആർ.ടി.സി സ്റ്റാൻഡിലേക്കും റെയിൽവേ സ്റ്റേഷനിലേക്കും പോകുന്നത് ഇതുവഴിയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.