പി.ജി മെഡിക്കൽ പ്രവേശനം: ഒന്നാംഘട്ട അലോട്ട്​മെൻറ്​ പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം, കോട്ടയം, ആലപ്പുഴ, എറണാകുളം, തൃശൂർ, കോഴിക്കോട് എന്നീ സർക്കാർ മെഡിക്കൽ കോളജുകളിലെയും തിരുവനന്തപുരം റീജനൽ കാൻസർ സ​െൻററി(ആർ.സി.സി)ലെയും പി.ജി മെഡിക്കൽ (ഡിഗ്രി/ഡിപ്ലോമ) കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് ഒന്നാംഘട്ട അലോട്ട്മ​െൻറ് www.cee.kerala.gov.in എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. അലോട്ട്മ​െൻറ് ലഭിക്കുന്ന വിദ്യാർഥികൾ അലോട്ട്മ​െൻറ് മെമ്മോയിൽ കാണിച്ചിട്ടുള്ളതും പ്രവേശന പരീക്ഷ കമീഷണർക്ക് അടയ്ക്കേണ്ടതുമായ ഫീസ് ഏപ്രിൽ 12 വരെയുള്ള തീയതികളിൽ ഒാൺലൈൻ പേമ​െൻറായി ഒടുക്കണം. അലോട്ട്മ​െൻറ് ലഭിച്ച വിദ്യാർഥികൾ 12 വരെയുള്ള അലോട്ട്മ​െൻറ് ലഭിച്ച കോളജുകളിൽ അലോട്ട്മ​െൻറ് മെമ്മോയിൽ സൂചിപ്പിച്ചിട്ടുള്ള രേഖകൾ സഹിതം ഹാജരായി പ്രവേശനം നേടേണ്ടതാണ്. നിശ്ചിത തീയതിക്കകം ഫീസ് ഒടുക്കി കോളജുകളിൽ പ്രവേശനം നേടാത്ത വിദ്യാർഥികളുടെ അലോട്ട്മ​െൻറും ഹയർ ഒാപ്ഷനുകളും നഷ്ടപ്പെടും. 12ന് വൈകീട്ട് അഞ്ചിനകം ബന്ധപ്പെട്ട മെഡിക്കൽ കോളജുകളിൽ പ്രവേശനം നേടിയ വിദ്യാർഥികളുടെ വിവരങ്ങൾ കോളജ് പ്രിൻസിപ്പൽമാർ ഒാൺലൈൻ അഡ്മിഷൻ മാനേജ്മ​െൻറ് സിസ്റ്റം മുഖേന പ്രവേശന പരീക്ഷ കമീഷണർക്ക് സമർപ്പിക്കണം. വിവരങ്ങൾക്ക്: 0471 2339101,102, 103,104.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.