സബ്ജക്​റ്റ് കമ്മിറ്റിയടക്കമുള്ള കാര്യങ്ങളിൽ കേരളം പാർലമെൻറിന് മാതൃകയായി ^മുഖ്യമന്ത്രി

സബ്ജക്റ്റ് കമ്മിറ്റിയടക്കമുള്ള കാര്യങ്ങളിൽ കേരളം പാർലമ​െൻറിന് മാതൃകയായി -മുഖ്യമന്ത്രി തിരുവനന്തപുരം: സബ്ജക്റ്റ് കമ്മിറ്റി രൂപവത്കരണമടക്കമുള്ള കാര്യങ്ങളിൽ കേരളം പല നിയമസഭകൾക്കും പാർലമ​െൻറിനും മാതൃകയായിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിയമസഭാ ഹാളിൽ 'കേരള നിയമസഭയുടെ -നടപടിക്രമവും കീഴ്വഴക്കങ്ങളും' എന്ന ഗ്രന്ഥം പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം. നിയമസഭയിൽ ബില്ല് അവതരിപ്പിച്ചുകഴിഞ്ഞാൽ ബന്ധപ്പെട്ട ബജറ്റ് സബ്ജക്റ്റ് കമ്മിറ്റിക്കോ സെലക്റ്റ് കമ്മിറ്റിക്കോ വിടും. അല്ലെങ്കിൽ പൊതുജനാഭിപ്രായവും ആരായും. ഒരു ബില്ലും കമ്മിറ്റി പരിഗണിക്കാതെ നിയമസഭക്ക് നേരിട്ട് പാസാക്കാൻ കഴിയില്ല. അതേസമയം, പാർലമ​െൻറിൽ ബില്ല് അവതരിപ്പിച്ച് ഉടൻ പാസാക്കാൻ കഴിയും. ഇക്കാര്യത്തിൽ കേരള നിയമസഭയുടെ നടപടിക്രമം കൂടുതൽ ജനാധിപത്യപരവും നിയമത്തി​െൻറ ഉള്ളടക്കം മെച്ചപ്പെടുത്തുന്നതുമാണെന്ന് അദ്ദേഹം പറഞ്ഞു. സ്പീക്കർ പി. ശ്രീരാമകൃഷണൻ അധ്യക്ഷത വഹിച്ചു. ജനങ്ങളുടെ സാമൂഹികമായ ആവശ്യങ്ങൾക്കനുസരിച്ചാണ് നിയമനിർമാണം നടക്കുന്നത്. എന്നാൽ പല സംസ്ഥാനങ്ങളിലും നിയമസഭകളിൽ സമഗ്രമായി ചർച്ചകൾ നടക്കുന്നില്ലെന്ന് അദ്ദേഹംപറഞ്ഞു. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല മുഖ്യപ്രഭാഷണം നടത്തി. ഡെപ്യൂട്ടി സ്പീക്കർ പി. ശശി, മുൻ ലോക്സഭ സെക്രട്ടറി ജനറൽ പി.ഡി.ടി. ആചാരി എന്നിവർ സംസാരിച്ചു. ചടങ്ങിൽ ഏഴ് ഗ്രന്ഥങ്ങൾ പ്രകാശനംചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.