പട്ടികവിഭാഗ പീഡന നിരോധന നിയമം ദുർബലമാക്കൽ: പ്രതിഷേധജ്വാല സംഘടിപ്പിക്കും

കൊല്ലം: പട്ടികജാതി-വർഗ പീഡനനിരോധന നിയമം ദുർബലപ്പെടുത്തുന്ന സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ ശക്തമായ പ്രക്ഷോഭം നടത്തിയ ദലിത് ജനതയെ കൊന്നൊടുക്കുകയും അടിച്ചമർത്തുകയും ചെയ്യുന്ന ഭരണകൂട ഭീകരതക്കെതിരെ പ്രതികരിക്കുന്നതിന് വിവിധ സാമൂഹിക -രാഷ്ട്രീയ -സാമുദായിക സംഘടനകളുടെ യോഗം തീരുമാനിച്ചു. ഇതി​െൻറ ഭാഗമായി ഹർത്താൽ, ഹൈകോടതി മാർച്ച്, പ്രതിഷേധസംഗമം തുടങ്ങിയവ സംഘടിപ്പിക്കാനും തീരുമാനിച്ചു. തുടക്കം എന്ന നിലയിൽ അഞ്ചിന് വൈകീട്ട് കൊല്ലത്ത് പ്രതിഷേധജ്വാല വിവിധ സംഘടനകളുടെ ആഭിമുഖ്യത്തിൽ നടത്തും. എസ്.ഡി.പി.ഐ സംസ്ഥാന വൈസ് പ്രസിഡൻറ് മൂവാറ്റുപുഴ അഷ്റഫ് മൗലവി യോഗം ഉദ്ഘാടനം ചെയ്തു. കേരള ദലിത് ഫെഡറേഷൻ സംസ്ഥാന പ്രസിഡൻറ് പി. രാമഭദ്രൻ മുഖ്യപ്രഭാഷണം നടത്തി. കേരള മുസ്ലിം ജമാഅത്ത് ഫെഡറേഷൻ സംസ്ഥാന വൈസ് പ്രസിഡൻറ് എം.എ. സമദ് അധ്യക്ഷത വഹിച്ചു. പി.ഡി.പി സംസ്ഥാന ജനറൽ സെക്രട്ടറി മൈലക്കാട് ഷാ, എസ്.എൻ.ഡി.പി കേന്ദ്ര കമ്മിറ്റി അംഗം ഡോ. മേഴ്സി ബാലചന്ദ്രൻ, കെ.ഡി.എം.എഫ് സംസ്ഥാന ജനറൽ സെക്രട്ടറി എസ്.പി. മഞ്ജു, വെൽെഫയർ പാർട്ടി ജില്ല സെക്രട്ടറി ഡോ. എസ്. അശോകൻ, നാഷനൽ മുസ്ലിം കൗൺസിൽ സംസ്ഥാന പ്രസിഡൻറ് എ. റഹീംകുട്ടി, കാവുവിള ബാബുരാജൻ, അൻസാർ പറപ്പള്ളിൽ, തൊടിയൂർ കുട്ടപ്പൻ, ടി.ആർ. വിനോയി, കാരംകോട് ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.