സുനിൽബാബു വധം: കുറ്റക്കാരെ 10ന്​ പ്രഖ്യാപിക്കും

തിരുവനന്തപുരം: കണ്ണമ്മൂല സ്വദേശി സുനിൽബാബു വധക്കേസിലെ കുറ്റക്കാരെ ഈമാസം 10ന് കോടതി പ്രഖ്യാപിക്കും. സുനിൽബാബുവിനെ വെട്ടിക്കൊലപ്പെടുത്തിയത് ഗുണ്ടാ കുടിപ്പകയാണെന്ന് പ്രോസിക്യൂഷൻ കോടതിയിൽ തെളിയിച്ചിരുന്നു. ആറാം അഡീഷനൽ സെഷൻസ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. കണ്ണമ്മൂല പുത്തൻപാലം തോട്ടുവരമ്പിൽ രാജൻ എന്ന സജിത്ത്, കണ്ണമ്മൂല കളവരമ്പിൽ വീട്ടിൽ ജബ്രി അരുൺ എന്ന അരുൺ, കിച്ചു എന്ന വിനീത്, മാലി അരുൺ എന്ന അനീഷ്, കാരി ബിനു എന്ന ബിനു, കള്ളൻ സജു എന്ന സജു, പോറി സജി എന്ന സജി, കൊപ്ര സുരേഷ് എന്ന സുരേഷ്, പ്രവീൺ എന്നിവരാണ് വിചാരണ നേരിടുന്ന കേസിലെ പ്രതികൾ. പ്രതികളായ ഗുണ്ടകളുമായി കൊല്ലപ്പെട്ട സുനിൽബാബുവിന് കടുത്ത പകയുണ്ടായിരുന്നു. കേസിലെ രണ്ടാംപ്രതി ജബ്രി അരുണിനെ ആക്രമിച്ച കേസിൽ സുനിൽബാബു പ്രതിയായിരുന്നു. ത​െൻറ മകനോട് ഗുണ്ടാത്തലവൻ പുത്തൻപാലം രാജേഷിനും ജബ്രി അരുണിനും പകയുണ്ടായിരുന്നതായി സുനിൽബാബുവി​െൻറ പിതാവ് ബാബു കോടതിയിൽ മൊഴിനൽകിയിരുന്നു. ഇത് കേസിൽ നിർണായകമാവുകയും ചെയ്‌തു. 2015 ഡിസംബർ 13ന് രാത്രി 7.30ഒാടെയാണ് ബൈക്കുകളിലും കാറുകളിലുമായി സംഘം ചേർന്നെത്തിയ പ്രതികൾ സുനിൽബാബുവിനെ ആക്രമിച്ച് കൊലപ്പെടുത്തിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.