രാജേഷ്​ വധം: പ്രതികളെ എവിടെനിന്ന്​ പിടികൂടുമെന്നറിയാതെ പൊലീസ്​

തിരുവനന്തപുരം: മടവൂരിൽ മുൻ റേഡിയോ ജോക്കി രാജേഷിനെ കൊലപ്പെടുത്തിയ മൂന്ന് പ്രതികളെ തിരിച്ചറിഞ്ഞതായി പൊലീസ്. എന്നാൽ, ഇവരെ എവിടെനിന്ന് പിടികൂടാൻ കഴിയുമെന്ന ആശയക്കുഴപ്പത്തിലാണ് പൊലീസ്. കേസിലെ മുഖ്യപ്രതി അലിഭായി ഖത്തറിലേക്ക് രക്ഷപ്പെെട്ടന്ന് പൊലീസ് ഉറപ്പിച്ചിട്ടുണ്ട്. മറ്റൊരു പ്രതിയായ കായംകുളം അപ്പുണ്ണി ഡൽഹി വരെ പോയതായി സ്ഥിരീകരിച്ചിട്ടുണ്ട്. അവിടെനിന്ന് എങ്ങോട്ട് പോയെന്നാണ് ഇപ്പോൾ പരിശോധിക്കുന്നത്. സംഘത്തിലുണ്ടായിരുന്ന മൂന്നാമനെക്കുറിച്ചും വ്യക്തമായ വിവരം ലഭിച്ചതായാണ് പൊലീസ് ഭാഷ്യം. സ്ഫടികം എന്ന പേരാണ് പൊലീസ് പറയുന്നത്. അതിനിടെ കൊലപാതകത്തിനായി സംഘം ഉപയോഗിച്ച കാർ പൊലീസ് കസ്റ്റഡിയിലെടുത്ത് ആറ്റിങ്ങൽ ഡിവൈ.എസ്.പി ഒാഫിസിൽ എത്തിച്ചതായാണ് വിവരം. കേസന്വേഷണത്തി​െൻറ ഭാഗമായി രാജ്യത്തി​െൻറ വിവിധ ഭാഗങ്ങളിൽ പോയിരുന്ന പൊലീസ് ഉദ്യോഗസ്ഥർ മടങ്ങിയെത്തിയിട്ടുണ്ട്. അവർ എത്തിയതിനെ തുടർന്ന് അേന്വഷണസംഘം കേസി​െൻറ ഇതുവരെയുള്ള പുരോഗതിയും വിലയിരുത്തി. വളരെ ആസൂത്രിതമായ കൊലപാതകമായിരുന്നു ഇതെന്ന വിലയിരുത്തലിലാണ് പൊലീസ്. വിദേശത്തുനിന്നുമെത്തിയ അലിഭായി കൊല നടത്തി കാഠ്മണ്ഡു വഴി വ്യാജ വിസയിൽ ഖത്തറിലേക്ക് കടെന്നന്നാണ് പൊലീസ് സ്ഥിരീകരിച്ചിട്ടുള്ളത്. ഗൾഫിൽ ജിംനേഷ്യം ഉൾപ്പെടെ നടത്തിവരുന്ന വ്യക്തിയാണ് ഇയാളെന്ന വിവരവും ലഭിച്ചിട്ടുണ്ട്. അലിഭായി, അപ്പുണ്ണി എന്നിവർക്കു വേണ്ടി ലുക്കൗട്ട് നോട്ടീസും തയാറാക്കിയിട്ടുണ്ട്. എല്ലാ പഴതുകളുമടച്ച ശേഷമാണ് രാജേഷി​െൻറ കൊലപാതകം നടത്തിയിട്ടുള്ളത്. കൊലക്കു ശേഷം രക്ഷപ്പെടാനുള്ള പദ്ധതികളും സംഘം തയാറാക്കിയിരുന്നു. അപ്പുണ്ണി കുറച്ചുനാൾ ചെന്നൈയിൽ താമസിച്ചിരുന്നു. അവിടെയും പൊലീസ് അന്വേഷണം നടത്തിയെന്നാണ് വിവരം. അന്വേഷണം ഉൗർജിതമായി തുടരുകയാണെന്നും ദിവസങ്ങൾക്കുള്ളിൽ പ്രതികളെ പിടിക്കാൻ സാധിക്കുമെന്നുമാണ് പൊലീസ് ഇപ്പോഴും നൽകുന്ന വിവരം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.