സന്തോഷ് ട്രോഫി ടീം അംഗങ്ങൾക്കും പരിശീലകർക്കും ഉജ്ജ്വല സ്വീകരണം

തിരുവനന്തപുരം: സന്തോഷ് ട്രോഫി ജേതാക്കളായ കേരള ടീമി​െൻറ പരിശീലകനും കളിക്കാര്‍ക്കും ജന്മനാടി​െൻറ ആവേേശാജ്ജ്വല സ്വീകരണം. സന്തോഷ് ട്രോഫി ജയിച്ചെത്തിയ ടീമി​െൻറ പരിശീലകനായ സതീവന്‍ ബാലനും ടീമംഗമായ സജിത് പൗലോസിനും തലസ്ഥാനം അവേശോജ്ജ്വല സ്വീകരണമാണ് ഒരുക്കിയത്. ജന്മനാടായ കേശവദാസപുരത്ത് സുഹൃത്തുക്കളും സഹകളിക്കാരും ചേര്‍ന്ന് സതീവന്‍ ബാലനെ സ്വീകരിച്ചു. ആദ്യ പരിശീലന തട്ടകമായ ചലഞ്ചേഴ്‌സ് ക്ലബി​െൻറ നേതൃത്വത്തിലായിരുന്നു പരിപാടി സംഘടിപ്പിച്ചത്. തുറന്ന ജീപ്പിലെത്തിയ പരിശീലകനെ നാട്ടുകാരും വ്യാപാരികളുമെല്ലാം പൊന്നാടയണിയിച്ചാദരിച്ചു. സജിത്ത് പൗലോസിന് പേട്ട റെയില്‍വേ സ് റ്റേഷനില്‍ സ്റ്റാര്‍ ആര്‍ട്‌സ് ആൻഡ് സ്‌പോര്‍ട്‌സ് ക്ലബി​െൻറ ആഭിമുഖ്യത്തില്‍ സ്വീകരണം ഒരുക്കി. തുടര്‍ന്ന് ക്ലബംഗങ്ങളുടെ നേതൃത്വത്തിലായിരുന്നു വീട്ടിലേക്കുള്ള യാത്ര. പൂവാര്‍ സ്വദേശികളായ സീസനും ലിജോയും തിരിച്ച് പൂവാറിലെ വീട്ടിലെത്തിയിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.