'സന്തോഷ' നേട്ടത്തിന്​ നിയമസഭയുടെ അനുമോദനം

തിരുവനന്തപുരം: 14 വര്‍ഷത്തെ ഇടവേളക്കുശേഷം സന്തോഷ് ട്രോഫി ഫുട്‌ബാള്‍ കിരീടം നേടിയ കേരള ടീമിന് നിയമസഭയുടെ അനുമോദനം. കായികമേഖലയില്‍ കേരളത്തി​െൻറ വസന്തകാലം തിരിച്ചെത്തിയതി​െൻറ വിളംബരമാണ് സന്തോഷ് ട്രോഫിയിലും ദേശീയ സീനിയര്‍ വോളിബാളിലും ഫെഡറേഷന്‍ കപ്പിലും നേടിയ വിജയങ്ങളെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സന്തോഷ് ട്രോഫി നേടിയ ടീമിലെ അംഗങ്ങൾക്ക് നൽകേണ്ട പാരിതോഷികം സംബന്ധിച്ച് മന്ത്രിസഭ തീരുമാനമെടുക്കുമെന്ന് കായികമന്ത്രി എ.സി. മൊയ്തീനും അറിയിച്ചു. യുവത്വത്തി​െൻറ കരുത്തിലാണ് കേരളം സന്തോഷ് ട്രോഫി സ്വന്തമാക്കിയതെന്ന് ചൂണ്ടിക്കാട്ടിയ മുഖ്യമന്ത്രി അവർക്ക് എല്ലാ സഹായവും പ്രോത്സാഹനവും സര്‍ക്കാറി​െൻറ ഭാഗത്തുനിന്ന് ഉണ്ടാകുമെന്ന് വ്യക്തമാക്കി. വിജയത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ച് ആറിന് സംസ്ഥാനത്ത് വിജയദിനമായി ആചരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. തിരുവനന്തപുരത്ത് സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ചടങ്ങില്‍ കേരള ടീമിനെ ആദരിക്കും. സന്തോഷ് ട്രോഫി വിജയം ഫുട്‌ബാൾ രംഗത്തെ നമ്മുടെ നഷ്ടപ്രതാപം വീണ്ടെടുക്കലും പുതിയ നേട്ടങ്ങളിലേക്കുള്ള കുതിച്ചുചാട്ടവുമാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരള ടീമിലെ അംഗങ്ങൾക്ക് അർഹതക്കുള്ള അംഗീകാരം നൽകണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ഫുട്‌ബാള്‍ കിരീടം നേടിയ കേരള ടീമിലെ അംഗങ്ങെള സ്പീക്കർ പി. ശ്രീരാമകൃഷ്ണനും അഭിനന്ദിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.