കുഞ്ഞനന്തന് 193 ദിവസം പരോൾ അനുവദിച്ചു ^മുഖ്യമന്ത്രി

കുഞ്ഞനന്തന് 193 ദിവസം പരോൾ അനുവദിച്ചു -മുഖ്യമന്ത്രി തിരുവനന്തപുരം: ടി.പി വധക്കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട സി.പി.എം നേതാവ് പി.കെ. കുഞ്ഞനന്തന് ഇൗ സർക്കാർ അധികാരത്തിൽവന്ന ശേഷം 193 ദിവസം പരോൾ അനുവദിെച്ചന്ന് സണ്ണി ജോസഫി​െൻറ ചോദ്യത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി നൽകി. ഏഴുതവണ സാധാരണ അവധിയും എട്ടുതവണ അടിയന്തര അവധിയും അനുവദിച്ചു. 2016 ജൂൺ രണ്ടു മുതൽ 2017 ജനുവരി അഞ്ചു വരെ ആറു പ്രാവശ്യം 79 ദിവസം അനുവദിച്ചു. 2017 ഫെബ്രുവരി നാല് മുതൽ ഡിസംബർ 23വരെ എട്ടു പ്രാവശ്യം 98 ദിവസമാണ് അനുവദിച്ചത്. 2018 ജനുവരി 24 മുതൽ ഫെബ്രുവരി ഒമ്പതുവരെ 16 ദിവസം ഒരുതവണയും പരോൾ നൽകി. സാധാരണ അവധി കുടുംബത്തിനൊപ്പം കഴിയുന്നതിനും അടിയന്തര പരോൾ ഭാര്യയുടെ ചികിത്സാ ആവശ്യത്തിനുമാണെന്ന് മുഖ്യമന്ത്രി അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.