സഹജീവി സ്‌നേഹമുള്ളവനേ രാജ്യസ്‌നേഹിയാകാൻ കഴിയൂ ^മന്ത്രി ഇ. ചന്ദ്രശേഖരന്‍

സഹജീവി സ്‌നേഹമുള്ളവനേ രാജ്യസ്‌നേഹിയാകാൻ കഴിയൂ -മന്ത്രി ഇ. ചന്ദ്രശേഖരന്‍ പത്തനാപുരം: സാമൂഹിക നന്മകള്‍ നശിച്ചുകൊണ്ടിരിക്കുന്ന കാലത്താണ് നാം ജീവിക്കുന്നതെന്ന് മന്ത്രി ഇ. ചന്ദ്രശേഖരന്‍. ഗാന്ധിഭവനില്‍ 1186ാം ഗുരുവന്ദന സംഗമത്തി​െൻറ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. പെറ്റുവളര്‍ത്തിയ മാതാപിതാക്കളെപ്പോലും തെരുവിലേക്ക് തള്ളാന്‍ മടിയില്ലാത്ത മക്കളാണിന്നുള്ളത്. നമ്മള്‍ സമൂഹത്തിന് എന്തുചെയ്യുന്നുവെന്നല്ല നമുക്ക് സമൂഹത്തില്‍നിന്ന് എന്ത് ലഭിക്കും എന്ന് ചിന്തിച്ച് അവനിലേക്കുതന്നെ ചുരുങ്ങുന്ന ഒരു സാമൂഹിക പശ്ചാത്തലത്തിലാണ് നാം ജീവിക്കുന്നത്. സഹജീവി സ്‌നേഹത്തില്‍നിന്ന് ഉടലെടുക്കുന്നതാണ് മനുഷ്യനിലെ നന്മ. സഹജീവി സ്‌നേഹമുള്ളവനേ രാജ്യസ്‌നേഹിയാകാനും അതിലൂടെ ലോകത്തെ സേവിക്കാനും കഴിയുകയുള്ളൂ -മന്ത്രി പറഞ്ഞു. ഇൻറര്‍നാഷനല്‍ ലേബര്‍ ഓര്‍ഗനൈസേഷന്‍ അംഗം ആര്‍. ചന്ദ്രശേഖരന്‍ അധ്യക്ഷത വഹിച്ചു. ഗാന്ധിഭവന്‍ സെക്രട്ടറി ഡോ. പുനലൂര്‍ സോമരാജന്‍ സ്വാഗതം പറഞ്ഞു. സംസ്ഥാന വനിതാ കമീഷന്‍ അംഗം ഷാഹിദ കമാല്‍, കൊല്ലം റൂറല്‍ എസ്.പി ബി. അശോകന്‍, നടന്‍ ടി.പി. മാധവന്‍, എസ്. വേണുഗോപാല്‍, സാം ചെക്കാട്, പി. സെല്‍വരാജന്‍, എസ്. നൗഷാദ്, പി.എസ്. അമല്‍രാജ്, ജി. ഭുവനചന്ദ്രന്‍, പ്രസന്ന രാജന്‍, കെ. ഉദയകുമാര്‍, എച്ച്. സലിംരാജ് തുടങ്ങിയവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.