ഫരീദിയ ശാദി മഹൽ ഉദ്​ഘാടനം അഞ്ചിന്​

കിളികൊല്ലൂർ: സിയാറത്തുംമൂട് മുസ്ലിം ജമാഅത്ത് നിർമിച്ച ഒാഡിറ്റോറിയം നടക്കും. 20,000 ചതുരശ്ര അടി വിസ്തീർണമുള്ള ഒാഡിറ്റോറിയത്തിൽ 1300പേർക്ക് ഒരേസമയം, ഇരിക്കാവുന്ന ഡ്രോയിങ് ഹാളും 500 പേർക്ക് ഇരിക്കാവുന്ന ഡൈനിങ് ഹാളുമുണ്ട്. ഒാഡിറ്റോറിയത്തോടനുബന്ധിച്ച് വിശാലമായ വാഹനപാർക്കിങ് സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്. വ്യാഴാഴ്ച ഉച്ചക്ക് രണ്ടിന് ജമാഅത്ത് പ്രസിഡൻറ് ഇ.ആർ.എം. അബ്ദുൽ കലാം അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ ഒാഡിറ്റോറിയം ഉദ്ഘാടനം ചെയ്യും. കേരള ഹജ്ജ് കമ്മിറ്റി ചെയർമാൻ തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി പൊതുസമ്മേളനം ഉദ്ഘാടനംചെയ്യും. എൻ.കെ. പ്രേമചന്ദ്രൻ എം.പി മുഖ്യപ്രഭാഷണം നടത്തും. കടയ്ക്കൽ അബ്ദുൽ അസീസ് മൗലവി അനുഗ്രഹപ്രഭാഷണം നടത്തും. സിവിൽ കൺസൾട്ടൻറ് പ്രഫ. എ. നിസാദിനെ മേയർ വി. രാജേന്ദ്രബാബു ആദരിക്കും. ഒാഡിറ്റോറിയം നിർമാണ കമ്മിറ്റി കൺവീനർ ബി. ഹാരിസ് റിപ്പോർട്ട് അവതരിപ്പിക്കും. ജമാഅത്ത് ഇമാം അൽ ഹാഫിസ് പി. മുഹമ്മദ് റാഫി മൗലവിയും മുദരിസ് അൽ ഹാഫിസ് മുഹമ്മദ് ഹുസൈൻ മൗലവിയും ഉദ്ബോധന പ്രഭാഷണം നിർവഹിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.