അഖിലേന്ത്യ ഫുട്ബാൾ മേളക്ക് ആവേശ സമാപനം

ചവറ: കളി പ്രേമികളുടെ മനസ്സിൽ മത്സരാവേശത്തി​െൻറ ഗോളുകൾ നിറച്ച് അഖിലേന്ത്യ ഫുട്ബാൾ മേള സമാപിച്ചു. കേരള ഫുട്ബാൾ അസോസിയേഷ​െൻറ അംഗീകാരത്തോടെയുള്ള അഖിലേന്ത്യ ഫുട്ബാൾ മേളയാണ് ജില്ലയിൽ ആദ്യമായി തേവലക്കരയിൽ നടത്തിയത്. സംസ്ഥാനത്തെ പ്രമുഖ ടീമുകൾ മാറ്റുരച്ച മത്സരത്തിൽ ഏജീസ് ഡിപ്പാർട്മ​െൻറിനെ അഞ്ച് ഗോളുകൾക്ക് പരാജയപ്പെടുത്തി കെ.എസ്.ഇ.ബി ചാമ്പ്യൻമാരായി. ജില്ലയുടെ വിവിധ പ്രദേശങ്ങളിൽനിന്നായി ആയിരക്കണക്കിന് കായികപ്രേമികളാണ് മത്സരം കാണാൻ അരീക്കാവ് മൈതാനിയിലെത്തിയത്. അരിനല്ലൂർ പാലത്തറ ബ്രദേഴ്സ് ആർട്സ് ആൻഡ് സ്പോർട്ട്സ് ക്ലബും, സി.പി. കരുണാകരൻപിള്ള സ്മാരക ഫൗണ്ടേഷനുമാണ് ഒരാഴ്ച നീണ്ടുനിന്ന ഫുട്ബാൾ മേളയുടെ സംഘാടകരായത്. കേരള പൊലീസ്, കെ.എസ്.ഇ.ബി, കോവളം എഫ്.സി, തൃശൂർ കേരളവർമ കോളജ്, കോഴിക്കോട് ക്വാർട്സ് എഫ്.സി, ഏജീസ് ഡിപ്പാർട്മ​െൻറ് പിഫാക് എഫ്.സി, അരിനല്ലൂർ പാലത്തറ ബ്രദേഴ്സ് എന്നിവരാണ് മത്സരങ്ങളിൽ പങ്കെടുത്തത്. വിജയികൾക്ക് സി.പി. കരുണാകരൻപിള്ള സ്മാരക എവർറോളിങ് ട്രോഫി എൻ. വിജയൻപിള്ള എം.എൽ.എ സമ്മാനിച്ചു. രണ്ടാം സ്ഥാനക്കാർക്ക് തട്ടേൽ പാപ്പച്ചൻ മെമ്മോറിയൽ എവർറോളിങ് ട്രോഫി സമ്മാനിച്ചു. സംഘാടക സമിതി ചെയർമാൻ വി. മധു അധ്യക്ഷതവഹിച്ചു. വിനോദ്, ജോസ് ആൻറണി, രാഹേഷ് അരിനല്ലൂർ, എസ്. സോജിത്ത്, ജ്യോതിഷ് കണ്ണൻ, എൻ.ബി. കർമചന്ദ്രൻ, വി. ഗോവിന്ദപ്പിള്ള, വി.ആർ. ശ്രീകാന്ത് എന്നിവർ സംസാരിച്ചു. 'പറവകൾക്കൊരു നീർക്കുടം' ഉദ്ഘാടനം ചെയ്തു ചിത്രം - കരുനാഗപ്പള്ളി: ചുട്ടുപൊള്ളുന്ന വേനലിൽ പറവകൾ ദാഹജലത്തിനായി അലയുമ്പോൾ കുടിനീരൊരുക്കി മുസ്ലിം ലീഗ്. എല്ലാ വീടുകളിലും മരച്ചില്ലകളിലും പറമ്പുകളിലും 'പറവകൾക്കൊരു നീർക്കുടം' ഒരുക്കുന്നതാണ് പദ്ധതി. പദ്ധതിയുടെ ഉദ്ഘാടനം മുസ്ലിം ലീഗ് കരുനാഗപ്പള്ളി നിയോജക മണ്ഡലം പ്രസിഡൻറ് കാട്ടൂർ ബഷീർ നിർവഹിച്ചു. മുസ്ലിം ലീഗ് മുനിസിപ്പൽ കമ്മിറ്റി പ്രസിഡൻറ് അമ്പുവിള ലത്തീഫ്, സെക്രട്ടറി പി.എ. താഹ, വനിതാ ലീഗ് ജില്ല ജനറൽ സെക്രട്ടറി ജുബിന കെ. കമാൽ, എച്ച്. അബ്ദുൽ വഹാബ്, സലാഹ് അമ്പുവിള, അബ്ദുൽ ഹക്കീം കുളങ്ങര തുടങ്ങിയവർ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.