ലഘുലേഖ വിതരണം

പത്തനാപുരം: പുന്നല ജീവനം കാൻസർ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ 'കാൻസർ മുക്ത കേരളം' ഒരു ലക്ഷ്യം എന്ന ആശയവുമായി സംസ്ഥാനത്ത് വ്യാപകമായി നടത്തുന്ന ബോധവത്കരണ പരിപാടിയുടെ ഭാഗമായുള്ള നടന്നു. ബ്ലോക്ക് പഞ്ചായത്ത് അംഗം എച്ച്. റിയാസ് മുഹമ്മദ് റിട്ട. ഫോറസ്റ്റ് ഓഫിസർ ചന്ദ്രശേഖര കുറുപ്പിന് ലഘുലേഖ നൽകി ഉദ്ഘാടനം ചെയ്തു. ജീവനം കാൻസർ സൊസൈറ്റി സെക്രട്ടറി ബിജു അധ്യക്ഷത വഹിച്ചു. ജീവനം കാൻസർ സൊസൈറ്റി പ്രവർത്തകരായ ആർ. ഗോപാലൻ, ശിവാനന്ദൻ നായർ ,സുബി ചേകം, സുനിൽ പുന്നല, ശ്യാമവർണൻ, സുരേഷ് ശ്രീരാഗം, സലിം പത്തനാപുരം, പ്രേംരാജ്, സംഗീത് പുന്നല, രാധാകൃഷ്ണൻ നായർ, ബി. ജയൻ ചരുവിള എന്നിവർ സംസാരിച്ചു. വരും ദിവസങ്ങളിൽ സംസ്ഥാനത്ത് വിവിധ മേഖലകളിൽ ഉൾപ്പെടെ കാൻസർ ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കും. പൊങ്കാല പത്തനാപുരം: പിടവൂർ പ്ലാക്കാട് മഹാവിഷ്ണു ക്ഷേത്രത്തിൽ പൊങ്കാല നടന്നു. തിങ്കളാഴ്ച രാവിലെ ഏഴിന് ക്ഷേത്രം തന്ത്രി ഭദ്രദീപം തെളിച്ച് ഉദ്ഘാടനം ചെയ്തു. ക്ഷേത്ര മേൽശാന്തി കണ്ണൻ പൊങ്കാല നിവേദ്യ സമർപ്പണം നടത്തി. പൊങ്കാലയിൽ നൂറുകണക്കിന് ഭക്തർ പങ്കെടുത്തു. ക്ഷേത്ര ഉപദേശക സമിതി പ്രസിഡൻറ് രജിത്ത് കൃഷ്ണൻ സെക്രട്ടറി ശിവാനന്ദൻ നായർ എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.