എബിൻ റോസ് വാർത്തെടുത്ത മുത്ത്

തിരുവനന്തപുരം: ആദ്യമായി കേരള ടീമിൽ ഇടം കിട്ടുകയും പിന്നീട് ചരിത്രത്തി‍​െൻറ ഭാഗമാകുകയും ചെയ്ത ഞെട്ടലിലാണ് കേരളത്തി‍​െൻറ മുന്നേറ്റതാരം സജിത് പൗലോസ്. ഞായാറാഴ്ച സന്തോഷ് ട്രോഫി കൈയിൽ കിട്ടിയ ഉടൻ സജിത് വിളിച്ചത് മാതാവ് ആഗ്നസിനെയാണ്. പലപ്പോഴും സന്തോഷം കൊണ്ട് വാക്കുകൾ മുറിഞ്ഞുപോയ മക​െൻറ ശബ്ദം ഇപ്പോഴും ആഗ്നസി‍​െൻറ കാതുകളിലുണ്ട്. വർഷങ്ങൾക്ക് മുമ്പും ആഗ്നസിന് മുന്നിൽ സജിത്തി‍​െൻറ വാക്കുകൾ മുറിഞ്ഞിട്ടുണ്ട്. പട്ടിണിമൂലം നാലുമക്കളെയും വളർത്താൻ കഴിയാത്ത അവസ്ഥയിൽ മൂന്നാമനായ സജിത്തിനെ അനാഥാലയത്തിൽ നിർത്തി പഠിപ്പിക്കാൻ തീരുമാനിച്ചപ്പോഴായിരുന്നു അത്. അവസാനം ഒരുപിടി കണ്ണീരുമായി പിതാവ് പൗലോസി‍​െൻറയും മാതാവ് ആഗ്നസി‍​െൻറയും കൈയിൽനിന്ന് അനാഥാലയത്തിലെ പടികൾ കൈയറി. അനാഥാലയത്തിലെ ചുവരുകൾക്കിടയിൽ ഒതുങ്ങിയ സജിത്തിനെ ഫുട്ബാളി‍​െൻറ മാസ്മരിക ലോകത്തേക്ക് കൈപിടിച്ചുയർത്തിയത് മുൻ സന്തോഷ് ട്രോഫി താരവും കോവളം എഫ്.സിയുടെ കോച്ചുമായ എബിൻ റോസായിരുന്നു. എട്ടുമുതൽ പ്ലസ് ടുവരെ എബിൻ റോസ് നൽകിയ പാഠങ്ങളാണ് കേരളത്തിലെ മുന്നേറ്റനിരയുടെ പ്രധാനികളിലൊരാളായി സജിത്തിനെ മാറ്റിയത്. കോവളം എഫ്.സിയുടെ ക്യാപ്റ്റനായിരുന്ന സജിത്ത് പിന്നീട് കേരള യൂനിവേഴ്സിറ്റി ടീമിലും കളിച്ചു. പിന്നീടാണ് എസ്.ബി.ഐ ടീമിൽ ഇടം ലഭിക്കുന്നത്. കേരളത്തിനായി തനിക്ക് നൽകാനാകാത്തത് ത​െൻറ ശിഷ്യനിലൂടെ നേടിയ സന്തോഷത്തിലാണ് എബിൻ റോസ്. സെമിയിൽ പരിക്കേറ്റതിനെതുടർന്ന് ഫൈനലിൽ കളിക്കാൻ സജിത്തിന് കഴിഞ്ഞിരുന്നില്ല. സബിൻ, സജു, സബിത എന്നിവർ സഹോദരങ്ങളാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.