'ഇന്ത്യ സ്‌കില്‍സ് കേരള -^2018': ജില്ല മത്സരങ്ങള്‍ ഇന്ന് മുതൽ

'ഇന്ത്യ സ്‌കില്‍സ് കേരള --2018': ജില്ല മത്സരങ്ങള്‍ ഇന്ന് മുതൽ തിരുവനന്തപുരം: യുവജനങ്ങളുടെ നൈപുണ്യ വികസനം ലക്ഷ്യമാക്കി തൊഴില്‍ വകുപ്പി​െൻറ കീഴിെല വ്യവസായ പരിശീലന വകുപ്പും കേരള അക്കാദമി ഫോര്‍ സ്‌കില്‍സ് എക്‌സലന്‍സും (കെയിസ്) സംയുക്തമായി സംഘടിപ്പിക്കുന്ന 'ഇന്ത്യ സ്‌കില്‍സ് കേരള -2018'​െൻറ ത്രിദിന ജില്ലതല മത്സരങ്ങള്‍ ചൊവ്വാഴ്ച തുടങ്ങും. തിരുവനന്തപുരത്ത് ചാക്ക, ആറ്റിങ്ങല്‍, കഴക്കൂട്ടം, ധനുവച്ചപുരം എന്നിവിടങ്ങളിലെ ഐ.ടി.ഐ-കളാണ് മത്സരകേന്ദ്രങ്ങൾ. ചാക്ക ഐ.ടി.ഐയില്‍ നഗരസഭാ ആരോഗ്യ സ്ഥിരംസമിതി ചെയര്‍മാന്‍ കെ. ശ്രീകുമാര്‍ ഉദ്ഘാടനം നിര്‍വഹിക്കും. മത്സരാര്‍ഥികള്‍ ഹാള്‍ടിക്കറ്റുമായി അതതു സ​െൻററുകളിലെത്തണം. ഹാള്‍ടിക്കറ്റ്, മത്സരങ്ങള്‍ എന്നിവയെ സംബന്ധിച്ച സംശയങ്ങള്‍ക്ക്് indiaskillskerala2018@gmail.com എന്ന ഇ-മെയില്‍ വിലാസത്തില്‍ ബന്ധപ്പെടാം. ഫോണ്‍: 0471-2735949, 0471-2735856, 8547878783, 9633061773.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.