ഡീസൽ വില കുതിക്കുമ്പോൾ സർക്കാറുകൾ ​ൈകയും കെട്ടിയിരിക്കുന്നു ^ഹസൻ

ഡീസൽ വില കുതിക്കുമ്പോൾ സർക്കാറുകൾ ൈകയും കെട്ടിയിരിക്കുന്നു -ഹസൻ തിരുവനന്തപുരം: പെേട്രാൾ--ഡീസൽ വില കുതിച്ചുയരുമ്പോൾ കേന്ദ്ര-സംസ്ഥാന സർക്കാറുകൾ കൈയുംകെട്ടി നിൽക്കുകയാണെന്ന് കെ.പി.സി.സി പ്രസിഡൻറ് എം.എം. ഹസൻ. ഓരോ ദിവസവും വില വർധന പദ്ധതി നടപ്പാക്കിയശേഷം ഡീസലിന് 10 രൂപയും പെേട്രാളിന് ഏഴ് രൂപയുമാണ് കൂടിയത്. ഇഞ്ചിഞ്ചായി കൊല്ലുന്ന രീതിയാണിതെന്ന് ഹസൻ പറഞ്ഞു. പരസ്പരം പഴിചാരി ഭാരം ജനങ്ങളുടെമേൽ കെട്ടിയേൽപിക്കാൻ മത്സരിക്കുകയാണ് കേന്ദ്ര-സംസ്ഥാന സർക്കാറുകൾ. തങ്ങൾക്കൊന്നും ചെയ്യാനില്ലെന്നാണ് ഇരുവരും പറയുന്നത്. എന്നാൽ, ഇവർക്ക് മാതൃകയാക്കാൻ മുൻ യു.പി.എ സർക്കാറും യു.ഡി.എഫ് സർക്കാറുമുണ്ടെന്ന് ഹസൻ പറഞ്ഞു. മുൻ യു.പി.എ സർക്കാറി​െൻറ കാലത്ത് ക്രൂഡോയിലി​െൻറ വില 135 ഡോളർ വരെ എത്തിയെങ്കിലും അതി​െൻറ ഭാരം മുഴുവൻ ജനങ്ങളുടെമേൽ ഏൽപിക്കാതിരിക്കാൻ വൻ തോതിൽ സബ്സിഡി നൽകുകയാണ് ചെയ്തത്. ഒരു വർഷം ഒരു ലക്ഷം കോടി രൂപ വരെ സബ്സിഡി നൽകി. എന്നാൽ, ബി.ജെ.പി സർക്കാറി​െൻറ കാലത്ത് ക്രൂഡോയിലി​െൻറ വില 70 ഡോളറായി താഴ്ന്നെങ്കിലും വില കുറക്കുന്നതിനു പകരം ഒമ്പത് തവണ എക്സൈസ് ഡ്യൂട്ടി കൂട്ടുകയാണ് ചെയ്തത്. പെേട്രാളിയം ഉൽപന്നങ്ങളുടെ കൂട്ടിയ വിലയിന്മേലുള്ള നികുതി ഈടാക്കാതെ യു.ഡി.എഫ് സർക്കാർ ജനങ്ങൾക്ക് ആശ്വാസം പകർന്നു. നാലു തവണ പെേട്രാളിയം ഉൽപന്നങ്ങളുടെ വില കൂട്ടിയപ്പോൾ നികുതി ഈടാക്കാതെ 619.17 കോടി രൂപയുടെ സമാശ്വാസമാണ് ജനങ്ങളിൽ എത്തിച്ചത്. പെേട്രാൾ വില കൂടിയപ്പോൾ ഉന്തുവണ്ടി തള്ളിയും കാളപ്പുറത്തു കയറിയും സെക്രട്ടേറിയറ്റിനു മുന്നിൽ അടുപ്പുകൂട്ടിയുമൊക്കെ സമരം നടത്തിയവരാണ് ഇപ്പോൾ കേന്ദ്രത്തിലും കേരളത്തിലും ഭരിക്കുന്നത്. ജനങ്ങളോട് അൽപമെങ്കിലും ആത്മാർഥതയുണ്ടെങ്കിൽ അതു തെളിയിക്കാനുള്ള സമയമാണിതെന്ന് ഹസൻ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.