പരാതികൾക്ക് 'തൂക്കത്തിൽ' കുറവില്ല

ദേശീയഭക്ഷ്യ ഭദ്രതനിയമം അനുസരിച്ച് സമ്പൂർണമായി ഇ--പോസ് മെഷീൻ വഴി റേഷൻ വിതരണം തുടങ്ങിയ സംസ്ഥാനത്തെ ആദ്യ ജില്ലയാണ് കൊല്ലം. എന്നാൽ, റേഷൻ വിതരണം കുറ്റമറ്റതാക്കുക ലക്ഷ്യമിട്ട് നടപ്പാക്കുന്ന പദ്ധതിയെക്കുറിച്ച് ഉയരുന്നത് സർവത്ര പരാതികൾ. ഉപഭോക്താക്കളും വ്യാപാരികളും എല്ലാം പരാതികളുമായി അലയുന്നു. റേഷൻ കാർഡിൽ പേരുള്ളവർ തന്നെ റേഷൻ വാങ്ങാനെത്തണമെന്നതും കാർഡിൽ വിരലമർത്തിയാലും വിവരങ്ങൾ ലഭിക്കാത്തതുമൂലം റേഷൻ മുടങ്ങുന്ന സ്ഥിതിയെക്കുറിച്ചുമാണ് ഉപഭോക്താക്കളുടെ പരാതി. എ.പി.എൽ വിഭാഗക്കാർക്ക് റേഷൻ ഇനത്തിൽ പേരിനുമാത്രം ഉൽപന്നങ്ങളേ ലഭിക്കുന്നുള്ളൂ. എ.പി.എൽ കാർഡുകാർക്ക് പ്രതിമാസം രണ്ടുകിലോ അരി മാത്രമാണുള്ളത്. അരി ഗുണനിലവാരമില്ലാത്തതായതിനാൽ പലരും വാങ്ങാൻ മടിക്കുന്നു. സ്ഥിരമായി ഇങ്ങനെ റേഷൻ സാധനങ്ങൾ വാങ്ങാതിരുന്നാൽ കാർഡ് റദ്ദാകുമെന്ന ഭീഷണി ഉള്ളതിനാൽ ആവശ്യമിെല്ലങ്കിലും റേഷനരി വാങ്ങേണ്ട നിർബന്ധിതാവസ്ഥയും നിലവിലുണ്ട്. എ.പി.എൽ കാർഡുടമകൾ പച്ചരി, ഗോതമ്പ്, പഞ്ചസാര, മണ്ണെണ്ണ എന്നിവ ഒന്നും ആവശ്യത്തിന് ലഭിക്കുന്നില്ല. വാതിൽപടി വിതരണത്തെക്കുറിച്ചാണ് വ്യാപാരികളുടെ പരാതി. സാധനങ്ങൾ തൂക്കം ഉറപ്പുവരുത്താതെയാണ് റേഷൻ കടകളിൽ സാധനങ്ങൾ എത്തിക്കുന്നതെന്നും അത് അംഗീകരിക്കാനാവിെല്ലന്നുമാണ് വ്യാപാരികളുടെ നിലപാട്. ഗോഡൗണുകളിൽനിന്ന് റേഷൻ വ്യാപാരികൾ സാധനങ്ങൾ ഏറ്റുവാങ്ങിക്കൊണ്ടുപോയിരുന്നതിനുപകരം കടകളിൽ സൈപ്ലകോ നേരിട്ട് എത്തിച്ചുനൽകുന്ന സംവിധാനമാണ് പുതുതായി നിലവിൽവന്നത്. കൃത്യമായ അളവിൽ സാധനങ്ങൾ കടകളിൽ എത്തിക്കുമെന്നാണ് നിയമത്തിൽ പറയുന്നത്. അതനുസരിച്ച് കൊണ്ടുവരുന്ന സാധനങ്ങൾ അവിടെവച്ച് തൂക്കി ബോധ്യപ്പെടുത്തി നൽകണമെന്നാണ് വ്യാപാരികളുടെ ആവശ്യം. ചാക്കുകണക്കിന് സാധനങ്ങൾ കടകളിൽ കൊണ്ടുവന്ന് ഇറക്കിയിട്ട് പോയാൽ അതിൽ തൂക്കത്തിൽ കുറവുണ്ടെങ്കിൽ തങ്ങൾ ഉത്തരവാദികൾ ആകുന്ന അവസ്ഥയാണെന്നാണ് വ്യാപാരികളുടെ പരാതി. ജില്ലയിൽ 1423 റേഷൻ കടകളാണുള്ളത്. അവയിലേക്കുള്ള സാധനങ്ങളുമായി ഒട്ടേറെ ലോറികൾ ദിവസവും പോകുന്നുണ്ടാകും. അവയിലെല്ലാം ത്രാസുമായി പോകുക പ്രായോഗികമല്ലെന്നാണ് സപ്ലൈകോ അധികൃതരുടെ ഭാഷ്യം. ഗൃഹനാഥയുടെ ചിത്രം രേഖപ്പെടുത്തിയ അഞ്ചിനം കാർഡുകളാണ് ഉപഭോക്താക്കൾക്ക് നൽകുക. എ.എ.വൈ കാർഡുകൾക്ക് മഞ്ഞ, മുൻഗണനാ വിഭാഗത്തിന് പിങ്ക്, സംസ്ഥാന സബ്സിഡി വിഭാഗം, മുൻഗണനേതര സംസ്ഥാന മുൻഗണനാ വിഭാഗം എന്നിവക്ക് നീല, പൊതുവിഭാഗത്തിന് വെള്ള എന്നീ നിറങ്ങളിലാണ് കാർഡുകൾ തയാറാക്കിയിരിക്കുന്നത്. നിലവിലെ കാർഡുപോലെ ലാമിനേറ്റ് ചെയ്ത കവർപേജിൽ ഗൃഹനാഥയുടെ ചിത്രം, പേര്, വിലാസം, പഞ്ചായത്ത്/മുനിസിപ്പാലിറ്റി/കോർപറേഷൻ, വാർഡ്, വീട്ടുനമ്പർ, റേഷൻ അർഹതയുള്ള കുടുംബാംഗങ്ങളുടെ എണ്ണം, കുടുംബത്തി​െൻറ മാസവരുമാനം എന്നീ കാര്യങ്ങൾ രേഖെപ്പടുത്തിയിട്ടുണ്ട്. എ.എ.വൈ വിഭാഗത്തിന് പ്രതിമാസം 35 കിലോ ഭക്ഷ്യധാന്യം ലഭിക്കും. ഇതിൽ 28 കിലോ അരിയും ഏഴു കിലോ ഗോതമ്പുമാണ്. മുൻഗണനാ വിഭാഗത്തിൽ ആളൊന്നിന് അഞ്ചുകിലോ ഭക്ഷ്യധന്യം ലഭിക്കും. ഇതിൽ നാലുകിലോ അരിയും ഒരുകിലോ ഗോതമ്പുമാണ്. മുൻഗണനേതര സംസ്ഥാന സബ്സിഡി വിഭാഗത്തിന് കാർഡിലുള്ള ആളൊന്നിന് രണ്ടുകിലോ അരിവീതം രണ്ടുരൂപ നിരക്കിൽ ലഭിക്കുന്നുണ്ട്. പൊതുവിഭാഗത്തിൽ പെട്ടവർക്ക് അരിയും ഗോതമ്പും അടക്കം ആറുകിലോ ധാന്യം മാത്രമാണ് പ്രതിമാസം ലഭിക്കുന്നത്. 50 കിലോയാണ് ഒരുചാക്ക് ഭക്ഷ്യധാന്യത്തിന് തൂക്കം ഉണ്ടാകേണ്ടത്. എന്നാൽ, മിക്ക ചാക്കുകളിലും40- 45 കിലോയേ ഉണ്ടാവു. ബാക്കി കയറ്റിറക്കുകൾക്കിടെ നഷ്ടപ്പെട്ടിരിക്കും. അതിനാൽ നിയമപ്രകാരം കൃത്യമായ അളവിൽ ഉപഭോക്താവിന് ധാന്യങ്ങൾ നൽകാൻ കഴിയാതെവരും. കടകളിൽ കൃത്യമായ മിച്ചം സൂക്ഷിക്കാനുമാകില്ല. ഒരുചാക്കിൽ അഞ്ചും 10ഉും കിലോവീതം കുറവുവരുന്നത് ഭക്ഷ്യഭദ്രതാ നിയമം അനുശാസിക്കുന്ന സുതാര്യമായ ഭക്ഷ്യവിതരണം തകിടംമറിക്കാൻ ഇടയാക്കുന്നുവെന്ന പരാതിയാണ് ജില്ലയിൽ വ്യാപകമായി ഉയരുന്നത്. കാലങ്ങളായി ഉദ്യോഗസ്ഥർ വ്യാപാരികളെ ചൂഷണം ചെയ്തുവരികയാണ്. പുതിയനിയമവും അട്ടിമറിച്ച് അഴിമതിക്ക് കളമൊരുക്കാനാണ് നീക്കം നടക്കുന്നത്. തൂക്കം കണക്കാക്കാതെ സാധനങ്ങൾ വ്യപാരികൾക്ക് നൽകിയാൽ കണക്കുകൾ തകിടംമറിയും. അത് തങ്ങളെ വീണ്ടും കരിഞ്ചന്തക്കാരായി ചിത്രീകരിക്കാൻ ഇടയാക്കുമെന്നും വ്യാപരികൾ പറയുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.