മാവോവാദികൾക്ക് സംസ്ഥാനത്ത് അഞ്ച് ദളങ്ങളുണ്ടെന്ന് രഹസ്യാന്വേഷണ വിഭാഗം

തിരുവനന്തപുരം: റിപ്പോർട്ട്. മാർച്ച് ഒടുവിലാണ് അഡീഷനൽ ചീഫ് സെക്രട്ടറിക്ക് റിപ്പോർട്ട് സമർപ്പിച്ചത്. ജനകീയവിമോചന ഗറില്ലാ സേനയുടെ നാടുകാണി, ഭവാനി, ശിരുവാണി, കബനി, വരാഹിനി ദളങ്ങൾ സംസ്ഥാനത്ത് പ്രവർത്തിക്കുന്നുണ്ട്. നാടുകാണി ദളത്തിൽ ഒമ്പത് പേരുണ്ട്. അതിനെ നയിക്കുന്നത് ദണ്ഡകാരണ്യത്തിൽനിന്നെത്തിയ ശർമിളയാണ്. വയനാട്ടിലുള്ള സോമൻ ഈ ദളത്തിൽ അംഗമാണ്. തമിഴ്നാട്ടിൽനിന്നുള്ള അയ്യപ്പൻ അറസ്റ്റിലായതോടെയാണ് ദളത്തെക്കുറിച്ചുള്ള പൂർണ വിവരങ്ങൾ പൊലീസിന് ലഭിച്ചത്. മറ്റുള്ളവരെല്ലാം തമിഴ്നാട്ടുകാരാണ്. ഭവാനി ദളത്തിൽ 13 പേരുണ്ടായിരുന്നു. അതിൽ കന്യാകുമാരി ഉൾപ്പെടെ രണ്ടുപേർ കീഴടങ്ങി. ഉണ്ണിക്കൃഷ്ണനെ പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട്-കർണാട സംസ്ഥാനങ്ങളിൽനിന്നുള്ളവരാണ് മറ്റംഗങ്ങൾ. രൂപേഷ് അംഗമായിരുന്ന കബനി ദളത്തിൽ എട്ടുപേരുണ്ടായിരുന്നു. വനത്തിൽവെച്ച് ആനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട മലമ്പുഴ സ്വദേശി ലത കബനി ദളത്തിലായിരുന്നു. ആന്ധ്ര പ്രദേശിൽനിന്നുള്ള കീർത്തിയും കേരളത്തിൽനിന്നുള്ള ജിഷ, രാമു എന്നിവരും കബനി ദളത്തിൽ അംഗങ്ങളാണ്. കോഴിക്കോട്, വയനാട്, മലപ്പുറം, കണ്ണൂർ, പാലക്കാട് എന്നീ ജില്ലകളിലാണ് മാവോവാദികൾ പ്രവർത്തനം കേന്ദ്രീകരിച്ചിരിക്കുന്നത്. 2017ൽ പാലക്കാട്ട് 67 പ്രാവശ്യവും വയനാട്ടിൽ 20 ഉം, മലപ്പുറത്ത് 19 ഉം, കോഴിക്കോടും കണ്ണൂരും ആറു തവണ വീതവും സാധുയ സംഘങ്ങളുടെ സാന്നിധ്യമുണ്ടായി. സി.പി.ഐ( മാവോവാദി) യുടെ സഹോദര സംഘടനകളാണ് മാവോവാദം അതിവേഗം വളർത്തിയെടുക്കാൻ സംസ്ഥാനത്ത് പ്രചാരണം നടത്തുന്നത്. പ്രവർത്തകരെ രാഷ്ട്രീയമായി വികസിപ്പിക്കുന്നതും ഇത്തരം സംഘടനകളാണ്. റവല്യൂഷനറി ഡെമോക്രാറ്റിക് ഫ്രണ്ട്( ആർ.ഡി.എഫ്), പോരാട്ടം, അയ്യങ്കാളിപ്പട, റവല്യൂഷനറി വിദ്യാർഥി ഗ്രൂപ്, യൂത്ത് ഡയലോഗ്, ഞാറ്റുവേല, റവല്യൂഷനറി പീപിൾസ് പാർട്ടി (ആർ.വി.പി), ജനകീയ വിമോചന മുന്നണി (ജെ.വി.എം), പീപിൾസ് ലിബറേഷൻ ഫ്രണ്ട് ഓഫ് ഇന്ത്യ (പി.എൽ.എഫ്.ഐ) തുടങ്ങിയ സംഘടനകൾ നിശബ്ദമായി മാവോവാദം പ്രചരിപ്പിക്കുകയാണ്. മാവോവാദികൾക്ക് പുതിയ പ്രദേശങ്ങളിലേക്ക് പ്രവർത്തിക്കാനുള്ള വഴിയൊരുക്കുന്നത് ഈ സംഘടനകളാണ്. തണ്ടർ ബോൾട്ടുമായുള്ള ഏറ്റുമുട്ടലിൽ മാവോവാദികളുടെ കേന്ദ്രകമ്മിറ്റിയംഗം കുപ്പു ദേവരാജും അജിതയും കൊല്ലപ്പെട്ടപ്പോൾ പ്രതിഷേധം നടത്തിയത് ഈ സംഘടനകളാണെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു. 2016-2017 വർഷങ്ങളിൽ മാവോവാദികൾ നടത്തിയ പ്രവർത്തനത്തി​െൻറ വിശദമായ വിവരണം റിപ്പോർട്ടിലുണ്ട്. സ്വന്തം ലേഖകൻ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.