തെരുവുനായ് ആക്രമണം പേടിപ്പിക്കുംവിധം പെരുകുന്നു

വര്‍ക്കല: വര്‍ക്കലയിലും പരിസരപ്രദേശങ്ങളിലും തെരുവുനായ് ശല്യം രൂക്ഷം. തെരുവുനായ്ക്കളുടെ കടിയേൽക്കുന്നവരിൽ ആഭ്യന്തര വിദേശ വിനോദസഞ്ചാരികളും നാട്ടുകാരും ഉൾപ്പെടുന്നു. മാസത്തിൽ ശരാശരി 250ഒാളം പേർക്ക് തെരുവു നായ്ക്കളുടെ കടിയേൽക്കുന്നുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. വര്‍ക്കല താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയെത്തുന്നവരുടെ മാത്രം കണക്കാണിത്. നായ്ക്കളുടെ കടിയേറ്റ് സ്വകാര്യ ആശുപത്രികളിൽ ചികിത്സ തേടുന്നവരുടെ എണ്ണം കൂടിയാകുേമ്പാൾ കണക്കുകൾ ഇനിയും വർധിക്കും. അതെ സമയം താലൂക്കാശുപത്രിയില്‍ റാബിസ് വാക്‌സിനേഷനുണ്ടെങ്കിലും സാരമായി പരിക്കേല്‍ക്കുന്നവര്‍ക്കുള്ള ഇമ്യൂണോ ഗ്ലോബുലിന്‍ വാക്‌സിനില്ല. ഇത് മെഡിക്കല്‍ കോളേജുകളിലേയുള്ളു. കഴിഞ്ഞദിവസം കടിയേറ്റവരെയയെല്ലാം പാരിപ്പള്ളി മെഡിക്കല്‍ കോളേജിലേക്കാണ് അയച്ചത്. തെരുവു നായ്ക്കളുടെ കൂട്ടത്തിൽ പേപ്പട്ടികളുമുണ്ട്. രണ്ടു മാസം മുമ്പ് പട്ടാപ്പകൽ ടൗണിൽ പരിഭ്രാന്തി പരത്തി നിരവധിപ്പേടെ പേപ്പട്ടി കടിച്ചിരുന്നു. മുഖത്തിന് ഉൾപ്പെടെ എട്ടുപേർക്കാണ് അന്ന് കടിയേറ്റത്. 2016 ഒക്ടോബര്‍ 26ന് തെരുവുനായ് ആക്രമണത്തില്‍ വര്‍ക്കല മുണ്ടയില്‍ ഭാഗത്ത് രാഘവനെന്ന 90 കാരന്‍ മരണപ്പെട്ടിരുന്നു. വീടി​െൻറ വരാന്തയില്‍ കിടന്നുറങ്ങുമ്പോഴായിരുന്നു ആക്രമണം. ഇതേത്തുടര്‍ന്ന് തെരുവുനായ്ക്കളെ വന്ധ്യംകരിക്കുന്നതിന് യുദ്ധകാലാടിസ്ഥാനത്തിൽ നടപടിയെടുക്കാന്‍ നഗരസഭ അടിയന്തര യോഗം ചേർന്ന് തീരുമാനിച്ചിരുന്നു. എന്നാല്‍ ഒന്നര വര്‍ഷം കഴിയുമ്പോഴും കടിയേല്‍ക്കുന്നവരുടെ എണ്ണം പേടിപ്പിക്കും വിധം വർധിക്കുക മാത്രമാണ് ഉണ്ടായത്. ആനിമല്‍ ബര്‍ത്ത് കണ്‍ട്രോള്‍ പദ്ധതി നടപ്പാക്കുന്നതി​െൻറ ഭാഗമായി വര്‍ക്കല മൃഗാശുപത്രിയിൽ എയർ കണ്ടീഷൻ ചെയ്ത ഓപറേഷന്‍ തീയറ്റര്‍ സജ്ജമാക്കുമെന്ന് നഗരസഭ പറഞ്ഞെങ്കിലും നടന്നില്ല. പട്ടികളെ പിടികൂടുന്നതിനുള്ള നാല് കൂടുകള്‍ നിര്‍മിച്ചെങ്കിലും നശിക്കുകയാണ്. ജില്ല പഞ്ചായത്ത് കുടുംബശ്രീമിഷ​െൻറ നേതൃത്വത്തില്‍ നഗരസഭാ പ്രദേശത്ത് 366 നായ്ക്കളെ വന്ധ്യം കരിച്ചതായി നഗരസഭ ചെയര്‍പേഴ്‌സണ്‍ ബിന്ദു ഹരിദാസ് പറയുന്നുണ്ട്. എന്നാൽ തെരുവുനായ് ശല്യത്തിന് കുറവൊന്നുമില്ലെന്ന് നാട്ടുകാർ പറയുന്നു.വര്‍ക്കല ബീച്ചിലുള്‍പ്പെടെ തെരുവുനായ ശല്യം ഏറിവരികയാണ്. വിദേശികള്‍ക്കുള്‍പ്പെടെ ഇപ്പോഴത്തെ സീസണിലും നായ്ക്കളുടെ കടിയേറ്റിട്ടുണ്ട്. വളര്‍ത്തു മൃഗങ്ങളെയും കോഴികളെയും കൊന്ന നിരവധി സംഭവങ്ങളുമുണ്ട്. മുത്താനയിലും നടയറയിലും പൗള്‍ട്രിഫാമുകളില്‍ കയറി നൂറുകണക്കിന് കോഴികളെയാണ് കൊന്നത്. താലൂക്ക് ആശുപത്രിയിൽ ചിടികിത്സ തേടിയെത്തിയവർ ഒക്ടോബറില്‍ 250 നവംബറില്‍ 233 ഡിസംബറില്‍ 254 ജനുവരിയിൽ 234
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.