എട്ട്​ ലിറ്റർ വിദേശമദ്യവുമായി യുവാവ് പിടിയിൽ

പാറശ്ശാല: . ചെങ്കൽ കീഴ്ക്കൊല്ല പൊറ്റയിൽകട ജങ്ഷനിൽ പൊറ്റയിൽ റോഡ് അരികത്ത് വീട്ടിൽ രതിഷ് (32) ആണ് പിടിയിലായത്. ഇയാളുടെ വീട്ടിനോട് ചേർന്ന് നടത്തുന്ന പല വ്യഞ്ജനക്കടയിൽ ചില്ലറ വിൽപനക്കായി സൂക്ഷിച്ചിരുന്നതായിരുന്നു മദ്യം. അമരവിള എക്സൈസ് റെയ്ഞ്ച് ഓഫിസിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് ശനിയാഴ്ച രാത്രി നടത്തിയ പരിശോധനയിലായിരുന്നു പിടികൂടിയത്. ഇൻസ്പെക്ടർ സുേരഷ്, പ്രവൻറിവ് ഓഫിസർമാരായ മഹേഷ്, ജസ്റ്റിൻ രാജ്, സിവിൽ ഓഫിസർമാരായ വിനോജ്, വിനോദ് കുമാർ, നന്ദകുമാർ, വനിതാ സിവിൽ ഓഫിസർ ഷാനിത തുടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാളെ ഇന്ന് കോടതിയിൽ ഹാജരാക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.