കരവാരം പഞ്ചായത്ത് കേരളത്തിനാകെ മാതൃക ^വി.എസ്

കരവാരം പഞ്ചായത്ത് കേരളത്തിനാകെ മാതൃക -വി.എസ് കിളിമാനൂര്‍: സകല മേഖലയിലും മികവുമായി മുന്നേറുന്ന കരവാരം പഞ്ചായത്ത് സംസ്ഥാനത്തിനാകെ മാതൃകയാണെന്ന് ഭരണപരിഷ്‌കാര കമീഷന്‍ ചെയര്‍മാന്‍ വി.എസ്. അച്യുതാനന്ദന്‍. പഞ്ചായത്തിന് മികച്ച സേവനത്തിന് ലഭിച്ച ഐ.എസ്.ഒ സര്‍ട്ടിഫിക്കറ്റ് പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്വന്തമായി അന്താരാഷ്ട്ര നിലവാരമുള്ള നീന്തല്‍കുളം ഒരുക്കിയ പഞ്ചായത്ത് സോളാര്‍ പാനല്‍ സ്ഥാപിച്ച് പവര്‍ ഓണ്‍ഗ്രിഡ് പദ്ധതിയിലൂടെ 10 കിലോ വാട്ട് വൈദ്യുതി നിർമിച്ച് കെ.എസ്.ഇ.ബിക്ക് വില്‍ക്കുന്നു. പൂര്‍ണമായും ശീതീകരിച്ച ഓഫിസ് സമുച്ചയം, ജില്ലയിലെ ആദ്യത്തെ തരിശ്‌രഹിത പഞ്ചായത്ത്, കയര്‍ഭൂവസ്ത്രം പദ്ധതി ബ്ലോക്കില്‍ ആദ്യം നടപ്പാക്കിയ പഞ്ചായത്ത് എന്നീ നിലകളില്‍ മാതൃകയാണ് കരവാരം പഞ്ചായെത്തന്നും അദ്ദേഹം പറഞ്ഞു. ബി. സത്യന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. ഐ.എസ്.ഒ സര്‍ട്ടിഫിക്കറ്റ് വി.എസ്. അച്യുതാനന്ദനില്‍നിന്ന് വൈസ് പ്രസിഡൻറ് എസ്. സുരേഷ്‌കുമാര്‍ ഏറ്റുവാങ്ങി. ചടങ്ങില്‍ കരവാരം പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ സ്ഥാപിച്ച മെഡിക്കല്‍ ലാബി​െൻറ ഉദ്ഘാടനം ജില്ലപഞ്ചായത്തംഗം എസ്. കൃഷ്ണന്‍കുട്ടിയും സോളാര്‍ ഓണ്‍ഗ്രിഡ് പവര്‍ പ്രോജക്ട് ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ. സുഭാഷും നിര്‍വഹിച്ചു. കേരളോത്സവ വിജയികള്‍ക്കുള്ള വിവിധ അവാര്‍ഡുകള്‍ ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷന്‍ പി.ആര്‍. രാജീവ് വിതരണം ചെയ്തു. ചടങ്ങില്‍ രാജേന്ദ്രന്‍, ബേബികുമാര്‍, ജൂബിലിവിനോദ്, ലിസി ശ്രീകുമാര്‍, കെ. ശിവദാസന്‍, ഗോപാലകൃഷ്ണന്‍, എസ്. മധുസൂദനക്കുറുപ്പ്, എസ്.എം. റഫീഖ്, ഉല്ലാസ് എന്നിവര്‍ സംസാരിച്ചു. പഞ്ചായത്ത് പ്രസിഡൻറ് ഐ.എസ്. ദീപ സ്വാഗതവും സെക്രട്ടറി ശ്രീലേഖ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.