ആറ്​ നഗരസഭകൾക്കും160 ഗ്രാമപഞ്ചായത്തുകൾക്ക​ും ഏഴ്​ ബ്ലോക്കുകൾക്കും നൂറുമേനി *കൊല്ലം കോർപറേഷനും മുഴുവൻ പദ്ധതിപണവും ചെലവിട്ടു

തിരുവനന്തപുരം: ആറ് നഗരസഭകളും 160 ഗ്രാമപഞ്ചായത്തുകളും ഏഴ് ബ്ലോക്കും കൊല്ലം കോർപറേഷനും പദ്ധതി പണം പൂർണമായും ചെലവിട്ടു. 83.77 ശതമാനമാണ് ഈ വർഷത്തെ സംസ്ഥാന ശരാശരി. പരിഗണനയിലിരിക്കുന്ന ബില്ലുകൾ കൂടി ചേർത്താൽ ഇത് 90.13 ശതമാനമാകും. 60.78 ശതമാനമായിരുന്നു മുൻ വർഷത്തെ ചെലവ്. പദ്ധതി നിർവഹണത്തിൽ ഇക്കൊല്ലത്തേത് സർവകാല റെക്കോർഡാണെന്ന് തദ്ദേശ വകുപ്പ് അറിയിച്ചു. വകയിരുത്തിയ 6194. 65 കോടി രൂപയിൽ 5583.35 കോടിയും ചെലവഴിച്ചു. ഗ്രാമപഞ്ചായത്തുകൾ 89.17 ശതമാനവും ബ്ലോക്ക് പഞ്ചായത്തുകൾ 87. 64 ശതമാനവും ജില്ലപഞ്ചായത്തുകൾ 69.28 ശതമാനവും തുക ചെലവഴിച്ചു. 90.14 ശതമാനം തുക ചെലവഴിച്ച കൊല്ലം ജില്ലയാണ് ഒന്നാം സ്ഥാനത്ത്. പെയിൻറിങ് ബില്ലുകൾ കൂടി ചേർത്താൽ ഗ്രാമപഞ്ചായത്തുകളുടെ പദ്ധതി ചെലവ് 96.07 ശതമാനവും ബ്ലോക്ക് പഞ്ചായത്തുകളുടേത് 88. 07 ശതമാനവും ജില്ല പഞ്ചായത്തുകളുടേത് 71.5 ശതമാനവും ആകും. സംസ്ഥാനത്തെ 287 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ 90 ശതമാനത്തിനു മുകളിൽ ചെലവിട്ടു. സാമ്പത്തിക വർഷാന്ത്യത്തിൽ തദ്ദേശ സ്ഥാപനങ്ങൾ ഇത്ര ഉയർന്ന പദ്ധതി ചെലവ് രേഖപ്പെടുത്തുന്നത് ജനകീയാസൂത്രണത്തി​െൻറ ചരിത്രത്തിൽ ആദ്യമാണ്. 2014-15ൽ 68. 21ഉം 15-16ൽ 73. 61ഉം ശതമാനമായിരുന്നു പദ്ധതി ചെലവ്. 2016--17ൽ നോട്ട് നിരോധനം സൃഷ്ടിച്ച പ്രയാസങ്ങൾക്കിടയിലും ഇത് 67.08 ശതമാനത്തിൽ എത്തിക്കാൻ സംസ്ഥാനത്തിനായി. പദ്ധതി നിർവഹണത്തിന് 10 മാസത്തോളം സമയം ഇക്കുറി ലഭിച്ചിരുന്നു. പദ്ധതി രൂപവത്കരണം സമയബന്ധിതമായി പൂർത്തിയാക്കാൻ സർക്കാർ പ്രത്യേകം നിഷ്കർഷിച്ചു. സാമ്പത്തികവർഷത്തി​െൻറ അവസാനമാസം തിരക്കിട്ട് തുക ചെലവഴിക്കുന്ന രീതിക്ക് ഇതോടെ മാറ്റം വെന്നന്നും വകുപ്പ് പറഞ്ഞു. റവന്യൂ പിരിവിലും തദ്ദേശ സ്ഥാപനങ്ങൾ നേട്ടമുണ്ടാക്കി. 82 ഗ്രാമപഞ്ചായത്തുകൾക്കും 47 മുനിസിപ്പാലിറ്റികൾക്കും റവന്യൂ കലക്ഷൻ ഇൻെസൻറിവ് നേടാനായി. 814.77 കോടിയുടെ വസ്തു നികുതി ലക്ഷ്യമിട്ടതിൽ 576.10 കോടിയും പിരിച്ചെടുത്തു. ഇത് 70.70 ശതമാനം വരും. 1200 തദ്ദേശ ഭരണ സ്ഥാപനങ്ങളിൽ 1147 എണ്ണവും പുതിയ വാർഷിക പദ്ധതി ജില്ല ആസൂത്രണ സമിതിയുടെ അംഗീകാരത്തിന് സമർപ്പിച്ചു. 7000 കോടി രൂപയുടെ വികസനഫണ്ടടക്കം 10779.59 കോടി രൂപയാണ് തദ്ദേശ സ്ഥാപനങ്ങൾക്ക് ഈ വർഷത്തെ ബജറ്റ് വകയിരുത്തൽ. തനത് ഫണ്ടും കേന്ദ്രാവിഷ്കൃത പദ്ധതി തുകയും പുറമേ, തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, വയനാട്, ഇടുക്കി, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലെ മുഴുവൻ തദ്ദേശ സ്ഥാപനങ്ങളും വാർഷിക പദ്ധതി അംഗീകാരത്തിന് സമർപ്പിച്ചു. പുതിയ വർഷത്തെ പദ്ധതി നിർവഹണം ഏപ്രിൽ മാസത്തിൽ ആരംഭിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.