മാനവിക സാഹോദര്യം ഉയർത്തിപ്പിടിക്കേണ്ടത്​ അനിവാര്യം ^ഖാലിദ് മൂസ നദ്​വി

മാനവിക സാഹോദര്യം ഉയർത്തിപ്പിടിക്കേണ്ടത് അനിവാര്യം -ഖാലിദ് മൂസ നദ്വി കടയ്ക്കൽ: മനുഷ്യരെല്ലാം ഒരേ മാതാപിതാക്കളുടെ മക്കളെന്നനിലയിൽ വിശാലമായ മാനവിക സാഹോദര്യം ഉയർത്തിപ്പിടിച്ച് പരസ്പര ധാരണയിൽ ജീവിക്കേണ്ടത് കാലഘട്ടത്തി​െൻറ അനിവാര്യതയാണെന്ന് ജമാഅത്തെ ഇസ്ലാമി കേരള കൂടിയാലോചന സമിതി അംഗം ഖാലിദ് മൂസ നദ്വി. 'സമകാലിക ഇന്ത്യയിലെ ഇസ്ലാമിക ദൗത്യം' വിഷയത്തിൽ ജില്ല സമിതി കടയ്ക്കലിൽ സംഘടിപ്പിച്ച ചർച്ച സംഗംമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിസ്സാരമായ അഭിപ്രായ ഭിന്നതകളുടെ പേരിൽ പരസ്പരം വൈരികളായി മാറുന്നതിനു പകരം ആദർശത്തി​െൻറ അടിത്തറയിൽ ഉറച്ചുനിന്ന് മാനവിക സന്ദേശത്തി​െൻറ പ്രചാരകരായി മാറുകയാണ് സമകാലിക ഇന്ത്യയിലെ മുസ്ലിം ദൗത്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജില്ല പ്രസിഡൻറ് പി.എച്ച്. മുഹമ്മദ് അധ്യക്ഷതവഹിച്ചു. എം. ഇമാമുദ്ദീൻ മാസ്റ്റർ, മുൻ ജില്ല ജയിൽ സൂപ്രണ്ട് അബ്ദുൽ ഹമീദ്, മുൻ ഉപജില്ല വിദ്യാദ്യാസ ഒാഫിസർ അബ്ദുൽ വാഹിദ്, താജുദ്ദീൻ ചിതറ, തോപ്പിൽ താജുദ്ദീൻ എന്നിവർ സംസാരിച്ചു. ഡോ. എം.എസ്. മൗലവി സമാപന പ്രഭാഷണവും താജുദ്ദീൻ പ്രാർഥനയും നിർവഹിച്ചു. ജില്ല സമിതി അംഗം ടി.എം. ശരീഫ് സ്വാഗതവും ഏരിയ വൈസ് പ്രസിഡൻറ് നിഹാസ് കടയ്ക്കൽ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.