ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ ഭക്തിസാന്ദ്രമായി പള്ളിവേട്ട; ആറാട്ട് ഇന്ന്

തിരുവനന്തപുരം: ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ പൈങ്കുനി ഉത്സവത്തോടനുബന്ധിച്ചുള്ള പള്ളിവേട്ട ആചാരപൂര്‍വം നടന്നു. ഉത്സവത്തി​െൻറ പ്രധാന ചടങ്ങുകളിലൊന്നായ പള്ളിവേട്ട ശനിയാഴ്ച രാത്രി എട്ടരയോടെ രാജകുടുംബസ്ഥാനി മൂലം തിരുനാള്‍ രാമവര്‍മയാണ് നടത്തിയത്. ഞായറാഴ്ച വൈകീട്ട് ശംഖുംമുഖത്ത് നടക്കുന്ന ആറാട്ടോടുകൂടി ഉത്സവത്തിന് കൊടിയിറങ്ങും. വാദ്യമേളങ്ങളൊന്നും ഉപയോഗിക്കാതെ ശബ്ദരഹിതമായാണ് വേട്ടപുറപ്പാട് സുന്ദരവിലാസം കൊട്ടാരത്തിന് മുന്നിലെ വേട്ടക്കളത്തിലെത്തിയത്. വേട്ടയ്ക്ക് മുന്നോടിയായി തന്ത്രി തരണനല്ലൂര്‍ പരമേശ്വരന്‍ നമ്പൂതിരിപ്പാട് അമ്പും വില്ലും പൂജിച്ച് രാമവര്‍മക്ക് കൈമാറി. പ്രതീകമായി കരിക്കില്‍ അമ്പെയ്താണ് വേട്ട നടത്തിയത്. ശംഖ് വിളിച്ച് വാദ്യഘോഷങ്ങളോടെയാണ് വേട്ട കഴിഞ്ഞുള്ള ഘോഷയാത്ര ക്ഷേത്രത്തിലേക്ക് മടങ്ങിയത്. തുടര്‍ന്ന് ഒറ്റക്കല്‍ മണ്ഡപത്തില്‍ പത്മനാഭസ്വാമി വിഗ്രഹം െവച്ച് നവധാന്യങ്ങള്‍ മുളപ്പിച്ചത് ചുറ്റുംെവച്ച് മുളയീട് പൂജ നടത്തി. ഞായറാഴ്ച വൈകീട്ട് അഞ്ചിന് ആറാട്ട് ചടങ്ങുകള്‍ ആരംഭിക്കും. വള്ളക്കടവില്‍നിന്ന് വിമാനത്താവളത്തിനകത്ത് കൂടി ഘോഷയാത്ര ശംഖുംമുഖത്തെത്തും. വിഗ്രഹങ്ങളെ പൂജകള്‍ക്ക് ശേഷം സമുദ്രത്തിലാറാടിക്കും. എഴുന്നള്ളത്ത് ക്ഷേത്രത്തില്‍ രാത്രി മടങ്ങിയെത്തുന്നതോടെ ഉത്സവത്തിന് കൊടിയിറങ്ങും. ഞായറാഴ്ച രാവിലെ 8.30 മുതല്‍ 10 മണിവരെ മാത്രം ദര്‍ശനത്തിന് സൗകര്യമുണ്ടാകും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.