കടമ്മനിട്ട വേട്ടക്കാരെ നേരിട്ട കവി-^ഏഴാച്ചേരി രാമചന്ദ്രൻ

കടമ്മനിട്ട വേട്ടക്കാരെ നേരിട്ട കവി--ഏഴാച്ചേരി രാമചന്ദ്രൻ തിരുവനന്തപുരം: കടമ്മനിട്ട രാമകൃഷ്ണൻ വേട്ടക്കാരെ നേരിട്ട കവിയാണെന്ന് കവി ഏഴാച്ചേരി രാമചന്ദ്രൻ. കലാപങ്ങളില്ലാത്ത ഇന്ത്യക്കായി കവിതയെ കലാപമാക്കിയ കവി തെരുവുകളുടെ സ്വപ്നങ്ങൾക്ക് നിറമേകി. കാലത്തി​െൻറ വർത്തമാനകാല ആകുലതകൾക്ക് നേരെ തുറന്നുപിടിച്ച കണ്ണുകളാണ് കടമ്മനിട്ടക്കവിതകളെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. മാനവീയം വീഥിയിൽ നടന്ന കടമ്മനിട്ട ഓർമദിന പരിപാടിയായ 'കടമ്മനിട്ട രാമകൃഷ്ണൻ അനുസ്മരണവും കടമ്മനിട്ട ചൊൽക്കാഴ്ചയും' ഉദ്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കവി മുരുകൻ കാട്ടാക്കട, വിനോദ് വൈശാഖി, സുമേഷ് കൃഷ്ണൻ, അനിൽ കരുംകുളം എന്നിവർ കവിത അവതരിപ്പിച്ചു. പുരോഗമന കലാ സാഹിത്യ സംഘം ജില്ല വൈസ് പ്രസിഡൻറ് ഗിരീഷ് കുമാർ അധ്യക്ഷതവഹിച്ചു. വിനോദ് വൈശാഖി സ്വാഗതവും കെ.ജി. സൂരജ് നന്ദിയും പറഞ്ഞു. മാനവീയം വീഥിയിൽ നടന്ന 'കടമ്മനിട്ട രാമകൃഷ്ണൻ അനുസ്മരണവും കടമ്മനിട്ട ചൊൽക്കാഴ്ചയും' കവി ഏഴാച്ചേരി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു IMG_1135.JPG IMG_1137.JPG IMG_1163.JPG IMG_1253.JPG IMG_1263.JPG
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.