ലക്ഷങ്ങൾ പാഴായി; മലിനജലം മാറാതെ ഏറത്ത്​ ചിറ

കൊട്ടിയം: ലക്ഷങ്ങൾ മുടക്കി നിരവധിതവണ നവീകരിച്ചെങ്കിലും പറക്കുളം ഏറത്ത് ചിറ ഉപയോഗശൂന്യം. ചിറയിൽ ഇപ്പോഴും മലിനജലം നിറയുകയാണ്. മയ്യനാട് പഞ്ചായത്തിലെ പ്രധാന ജലസ്രോതസ്സുകളിലൊന്നായ ചിറയിൽ കൊട്ടിയം ഭാഗത്തുനിന്നുള്ള ഓടയിൽ നിന്നാണ് മലിനജലം എത്തുന്നത്. ഇതിന് പരിഹാരം കാണാതെ പഞ്ചായത്ത് അധികൃതർ ഇടക്കിടെ ലക്ഷങ്ങൾ മുടക്കി ചിറ വൃത്തിയാക്കുകയാണ് പതിവ്. അടുത്തിടെ വൻതുക മുടക്കി വൃത്തിയാക്കിയ ചിറവീണ്ടും മലിനജലത്തിൽ നിറയുകയായിരുന്നു. ചിറയിൽ മത്സ്യകൃഷി നടത്തുന്ന പദ്ധതിക്ക് രൂപം നൽകിയെങ്കിലും അതും ലക്ഷ്യംകണ്ടില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.