നിര്‍മല്‍ കൃഷ്‌ണ ഫിനാൻസ്​ തട്ടിപ്പ്​ അന്വേഷണം: കേരളവുമായി സഹകരിക്കാമെന്ന്‌ തമിഴ്​നാട്​ മുഖ്യമന്ത്രിയുടെ ഉറപ്പ്‌

തിരുവനന്തപുരം: തമിഴ്‌നാട്‌ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന നിര്‍മല്‍ കൃഷ്‌ണ ചിട്ടിക്കമ്പനിയുടെ തട്ടിപ്പിനെതിരെ അടിയന്തര നടപടിയെടുക്കുമെന്ന്‌ തമിഴ്‌നാട്‌ മുഖ്യമന്ത്രി കെ. പളനിസാമി മുഖ്യമന്ത്രി പിണറായി വിജയന്‌ ഉറപ്പുനല്‍കി. പൊലീസിന്‌ ഉടൻ നിർദേശം നല്‍കും. ചെന്നൈയില്‍ മുഖ്യമന്ത്രിയുടെ ഓഫിസിലായിരുന്നു പളനിസാമിയുമായുള്ള കൂടിക്കാഴ്‌ച. ചിട്ടിക്കമ്പനി കന്യാകുമാരി ജില്ലയിലാണെങ്കിലും കേരളത്തി​െൻറ അതിര്‍ത്തി ഗ്രാമങ്ങളിലെ സാധാരണക്കാരാണ്‌ നിക്ഷേപകരില്‍ അധികവും. മക്കളുടെ വിവാഹം, പഠനം, ചികിത്സ, വീട്‌ നിർമാണം മുതലായ ആവശ്യങ്ങള്‍ മുന്നില്‍ കണ്ട്‌ ചെറിയ സമ്പാദ്യമുണ്ടാക്കാന്‍ ശ്രമിച്ച ആയിരക്കണക്കിനാളുകളാണ്‌ വഞ്ചിക്കപ്പെട്ടതെന്ന്‌ കേരള മുഖ്യമന്ത്രി പറഞ്ഞു. ഇരുപതിനായിരത്തോളം നിക്ഷേപകരില്‍നിന്ന് രണ്ടായിരത്തോളം കോടി രൂപ നിർമല്‍ കൃഷ്‌ണ പിരിച്ചെടുത്തിട്ടുണ്ടെന്നാണ്‌ പരാതി. സംഭവം നടന്നത്‌ കന്യാകുമാരി ജില്ലയിലായതിനാല്‍ കേരള പൊലീസിന് പരിമിതി ഉണ്ട്‌. അതിനാല്‍ കന്യാകുമാരിയില്‍ രജിസ്റ്റര്‍ ചെയ്‌ത കേസി​െൻറ അടിസ്ഥാനത്തില്‍ സംയുക്ത അന്വേഷണം നടത്തണം. ഇരുസംസ്ഥാനങ്ങളിലെയും ഉയര്‍ന്ന െപാലീസ്‌ അധികാരികള്‍ തമ്മിലുള്ള ഏകോപനം സര്‍ക്കാര്‍ തലത്തില്‍ നടത്തണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെട്ടു. ഇക്കാര്യങ്ങളെല്ലാം പരിഗണിച്ച്‌ തമിഴ്‌നാട്‌ പൊലീസിന്‌ ആവശ്യമായ നിർദേശം നല്‍കാമെന്ന് പളനിസാമി ഉറപ്പുനല്‍കിയതായി മുഖ്യമന്ത്രിയുടെ ഒാഫിസ് അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.