ശിശുദിനത്തിന്​ തലസ്ഥാനത്ത്​ വിപുല പരിപാടികൾ

തിരുവനന്തപുരം: ശിശുദിനേത്താടനുബന്ധിച്ച് സർക്കാറി​െൻറയും സംസ്ഥാന ശിശുക്ഷേമ സമിതിയുടെയും ആഭിമുഖ്യത്തിൽ നവംബർ 14ന് തിരുവനന്തപുരത്ത് വിവിധ വേദികളിലായി വിപുലമായ പരിപാടികൾ സംഘടിപ്പിക്കും. സംസ്ഥാന ശിശുക്ഷേമ സമിതി ഹാൾ, എസ്.എം.വി ഹയർ സെക്കൻഡറി സ്കൂൾ, തിരുവനന്തപുരം യൂനിവേഴ്സിറ്റി കോളജ് ഗ്രൗണ്ട് എന്നിവിടങ്ങളിലായി നടക്കുന്ന പരിപാടികളിൽ മുഖ്യമന്ത്രി, മന്ത്രിമാർ, കലക്ടർ, എം.പി, എം.എൽ.എ, നഗരസഭാ മേയർ എന്നിവർ പെങ്കടുക്കും. എസ്.എം.വി ഹയർ സെക്കൻഡറി സ്കൂളിൽ നടക്കുന്ന കുട്ടികളുടെ പൊതുസമ്മേളനം കുട്ടികളുടെ നേതാക്കൾ നയിക്കും. എസ്.എം.വി ഹയർ സെക്കൻഡറി സ്കൂളിൽനിന്ന് ആരംഭിക്കുന്ന ശിശുദിന റാലി യൂനിവേഴ്സിറ്റി കോളജിൽ സമാപിക്കും. ആലോചന യോഗത്തിൽ മന്ത്രി കെ.കെ. ശൈലജ സാമൂഹിക നീതി വകുപ്പ് സ്പെഷൽ സെക്രട്ടറി ബിജു പ്രഭാകർ, ഡയറക്ടർ പി.ബി. നൂഹ്, സബ് കലക്ടർ ഡോ. ദിവ്യ എസ്. അയ്യർ, ദീപക് എസ്. അയ്യർ, എസ്.പി. ദീപക്, ജി. രാധാകൃഷ്ണൻ, വിവിധ വകുപ്പ് മേധാവികളും പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.