കടവത്ത്​ കുടുംബത്തിൽ ഇനി രണ്ട്​ പ്രസിഡൻറുമാർ ​

കഴക്കൂട്ടം: കടവത്ത് കുടംബത്തി​െൻറ പ്രാതിനിധ്യത്തിന് മംഗലപുരം പഞ്ചായത്തി​െൻറ ചരിത്രത്തോളം പഴക്കമുണ്ട്. പഞ്ചായത്തി​െൻറ ആരംഭകാലത്ത് കടവത്ത് മുഹമ്മദ് കണ്ണ് ജനപ്രതിനിധിയായി വിജയിച്ച് എത്തിയത് മുതൽ ഇന്നു വരെ കടവത്ത് കുടുംബത്തിലെ ഒരാൾ ജനപ്രതിനിധിയിൽ ഉണ്ടാകും. ഇക്കുറി തെരഞ്ഞെടുക്കപ്പെട്ട രണ്ടു പേരും പ്രസിഡൻറുമാരായി എന്ന പ്രത്യേകതയുണ്ട്. മംഗലപുരം ഷാഫി ജനതാദൾ (എസ്) സ്ഥാനാർഥിയായി വിജയിച്ച് മംഗലപുരം പഞ്ചായത്ത് പ്രസിഡൻറായി. കോൺഗ്രസ് സ്ഥാനാർഥിയായി മുരുക്കുംപുഴ ഡിവിഷനിൽനിന്ന് മത്സരിച്ച ഷാഫിയുടെ സഹോദരി ഷാനിബാ ബീഗമാണ് പുതിയ പോത്തൻകോട് േബ്ലാക്ക് പ്രസിഡൻറ്. നിർഭയയുടെ പ്രോഗ്രാം ഒാഫിസറായി വിരമിച്ച ശേഷമാണ് ഷാനിബ മത്സര രംഗത്തെത്തിയത്. റിേട്ടണിങ് ഒാഫിസർ വിപ്പ് വായിച്ചില്ലെന്ന് കഴക്കൂട്ടം: േപാത്തൻേകാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ റിേട്ടണിങ് ഒാഫിസർ കോൺഗ്രസ് നൽകിയ വിപ്പ് വായിച്ചില്ലെന്ന് ആരോപണം. വിപ്പ് വായിക്കില്ലെന്ന് റിേട്ടണിങ് ഒാഫിസറായ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ ജയിംസ് നിലപാട് സ്വീകരിച്ചതോടെ കോൺഗ്രസ് അംഗങ്ങൾ എതിർപ്പ് പ്രകടിപ്പിച്ചു. ഏറെനേരം പരസ്പരം വാഗ്വാദങ്ങൾ ഉണ്ടായി. വിപ്പ് വായിക്കേണ്ടത് റിേട്ടണിങ് ഒാഫിസറുടെ വിവേചനാധികാരത്തിൽപ്പെടുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ഷാനിബയെ ബ്ലോക്ക് പ്രസിഡൻറായി കോൺഗ്രസ് ഉയർത്തികാട്ടിയെങ്കിലും ഗ്രൂപ്പുകളിെല അധികാര വടംവലിയും കാരണം പ്രസിഡൻറ് സ്ഥാനം വഴുതി പോകുകയായിരുന്നു. ഒടുവിൽ കഴിഞ്ഞ ദിവസം ഷാനിബയെ പ്രസിഡൻറായി തെരഞ്ഞെടുക്കുകയായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.