ജില്ല റോളർ സ്കേറ്റിങ്​ ചാമ്പ്യൻഷിപ്​ അഞ്ചിന് തുടങ്ങും

കൊല്ലം: ജില്ല സബ് ജൂനിയർ, ജൂനിയർ, സീനിയർ റോളർ സ്കേറ്റിങ് ചാമ്പ്യൻഷിപ് നവംബർ അഞ്ചിനും 19നും നടത്തുമെന്ന് അസോസിയേഷൻ ജില്ല ഭാരവാഹികൾ അറിയിച്ചു. അഞ്ചിനു രാവിലെ ആറിന് റോഡ്‌ റേസ് മത്സരങ്ങൾ ട്രാഫിക് പൊലീസ് സ്റ്റേഷനു മുന്നിെല ആശ്രാമം െറസിഡൻസി റോഡിൽ നടക്കും. റിങ് റേസ് മത്സരങ്ങൾ 19ന് രാവിലെ 6.30ന് തങ്കശ്ശേരി ഇൻഫൻറ് ജീസസ് ആംഗ്ലോ ഇന്ത്യൻ ഹയർ സെക്കൻഡറി സ്‌കൂളിൽ ആരംഭിക്കും. പ്രസിഡൻറ് കെ. കൃഷ്ണകുമാർ അധ്യക്ഷതവഹിച്ചു. വൈസ് പ്രസിഡൻറ് എൻ. ശങ്കരനാരായണ പിള്ള, ജില്ലാ സെക്രട്ടറി പി.ആർ. ബാലഗോപാൽ, ട്രഷറർ എസ്. ബിജു, ജോയൻറ് സെക്രട്ടറി വിഷ്ണു വിശ്വനാഥ്, കെ. അഹമ്മദ് അസ്കർ എന്നിവർ സംസാരിച്ചു. സംസ്ഥാന ചാമ്പ്യൻഷിപ്പിലേക്കുള്ള ജില്ല ടീമിനെ ഈ മത്സരത്തിൽനിന്ന് തെരഞ്ഞെടുക്കും. ആർ.എസ്.ബി.വൈ പദ്ധതി: സപ്ലൈകോ മാവേലി സ്റ്റോറിൽനിന്ന് നൽകിയ മരുന്ന് ബില്ലിൽ വൻ ക്രമക്കേട് *സപ്ലൈകോയിൽനിന്ന് മരുന്നു വാങ്ങൽ താലൂക്കാശുപത്രി അധികൃതർ നിർത്തിവെച്ചു കരുനാഗപ്പള്ളി: ആർ.എസ്.ബി.വൈ പദ്ധതി പ്രകാരം കരുനാഗപ്പള്ളി താലൂക്കാശുപത്രിയിലേക്ക് സപ്ലൈകോയുടെ മാവേലി സ്റ്റോറിൽനിന്ന് നൽകിയ മരുന്നുകളുടെ ബില്ലിൽ വൻ ക്രമക്കേട്. ലക്ഷങ്ങളുടെ വെട്ടിപ്പ് കണ്ടെത്തിയതിനാൽ കരുനാഗപ്പള്ളി താലൂക്കാശുപത്രി അധികൃതർ മേയ് മുതൽ സപ്ലൈകോയിൽനിന്ന് മരുന്നുകൾ വാങ്ങുന്നത് നിർത്തിവെച്ചു. കരുനാഗപ്പള്ളി താലൂക്കാശുപത്രിയുടെ കോമ്പൗണ്ടിൽ പ്രവർത്തിക്കുന്ന സപ്ലൈകോ മാവേലി മെഡിക്കൽ സ്റ്റോറിൽനിന്ന് നൽകിയ മരുന്നുകൾ എണ്ണത്തിൽ കൂടുതൽ കാണിച്ച് ബില്ലുകളിൽ ക്രമക്കേട് നടത്തി ലക്ഷങ്ങളുടെ വെട്ടിപ്പാണ് നടത്തിയത്. ഇതുമൂലം സപ്ലൈകോക്കും ലക്ഷങ്ങളുടെ നഷ്ടമുണ്ടായി. 2017 മേയിലെ കുടിശ്ശിക തുകയായ 6,40,609 രൂപ ബില്ലിൽ ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്ന് ആശുപത്രി അധികൃതർ തടഞ്ഞുവെച്ചിരിക്കുകയാണ്. നിലവിൽ താലൂക്കാശുപത്രിയിൽ ആർ.എസ്.ബി.വൈ പദ്ധതിപ്രകാരം ചികിത്സക്ക് എത്തുന്ന രോഗികൾക്ക് കാരുണ്യ മെഡിക്കൽസ്, നന്മ തുടങ്ങിയ മെഡിക്കൽ സ്റ്റോറുകളിലേക്കാണ് മരുന്നുവാങ്ങാൻ കുറിപ്പടി നൽകുന്നത്. ആർ.എസ്.ബി.വൈ പദ്ധതി പ്രകാരം ആരോഗ്യ ഇൻഷുറൻസ് കാർഡുള്ള രോഗികൾക്കാണ് അനിവാര്യമായി മരുന്നുകൾ വാങ്ങാൻ സപ്ലൈകോ മാവേലി സ്റ്റോറിലേക്ക് കുറിപ്പടി നൽകിയിരുന്നത്. ഡോക്ടർമാർ മരുന്നു വാങ്ങാൻ എഴുതിവിടുന്ന കുറിപ്പുകളിൽ എണ്ണം തിരുത്തി കൂടുതൽ എണ്ണമാക്കി മാറ്റിയാണ് തട്ടിപ്പ്. ഡോക്ടർമാർ അഞ്ച് മരുന്നിന് എഴുതിയാൽ മാവേലി സ്റ്റോറിെലത്തുേമ്പാൾ അഞ്ചി​െൻറ ഇടത് ഭാഗത്ത് ഒന്നു കൂട്ടിചേർത്ത് ഇത് പതിനഞ്ചാക്കി മാറ്റും. കുറേ കാലമായി ഇത്തരത്തിൽ കുറിപ്പടികളിൽ തിരുത്തലുകൾ വരുത്തി മരുന്നുകൾ കൂടുതൽ നൽകുകയും ആ തുക ആശുപത്രിയിൽനിന്ന് ഇൗടാക്കുകയും ചെയ്തിരുന്നതായാണ് ആശുപത്രി വൃത്തങ്ങളിൽനിന്ന് അറിയുന്നത്. ഡോക്ടർ കുറിക്കുന്ന മരുന്നി​െൻറ എണ്ണത്തി​െൻറ തുക മാത്രമാണ് സപ്ലൈകോക്ക് ലഭിക്കുക. കുറിപ്പടിയിൽ തിരുത്തൽ വരുത്തി അധികമരുന്ന് നൽകുന്നതി​െൻറ പണം ബില്ലുകൾ കൈകാര്യം ചെയ്യുന്നവരുടെ പോക്കറ്റിലേക്കാണ് പോയത്. താലൂക്കാശുപത്രി അധികൃതർക്കും ആർ.എസ്.ബി.ഐ ജീവനക്കാർക്കും സംശയം തോന്നിയതിനാൽ രേഖകൾ പരിശോധനക്ക് വിധേയമാക്കിയപ്പോഴാണ് വൻ തുകയുടെ വെട്ടിപ്പു കണ്ടെത്തിയത്. സപ്ലൈകോയുടെ താലൂക്കാശുപത്രി വളപ്പിലെ മാവേലി മെഡിക്കൽ സ്റ്റോറി​െൻറ ചുമതല വഹിക്കുന്നത് ഓഫിസ് ഇൻ ചാർജാണത്രേ. എന്നാൽ, ഇതു സംബന്ധിച്ച് അന്വേഷണം നടത്താതെ ഇടതുപക്ഷ യൂനിയനിലെ ചിലരുടെ ഒത്താശയോടെ അഴിമതിക്കാരെ സംരക്ഷിക്കാൻ നീക്കം നടക്കുകയാണെന്ന് ആക്ഷേപമുണ്ട്. വിവരാവകാശ നിയമപ്രകാരം താലൂക്കാശുപത്രിയിൽനിന്നു ലഭിച്ച വിവരങ്ങളിലും ക്രമക്കേടുകൾ നടന്നതായി സൂചിപ്പിക്കുന്നുണ്ട്. ആശുപത്രിയിലെ ചിലർ അഴിമതിക്ക് കൂട്ടുനിന്നതായും ആരോപണം ഉയർന്നിട്ടുണ്ട്. സപ്ലൈകോ മെഡിക്കൽ സ്റ്റോറിൽ നടന്ന ക്രമക്കേടും വെട്ടിപ്പും പുറത്തുകൊണ്ടുവരാൻ സമഗ്ര അന്വേഷണം വേണമെന്ന ആവശ്യമുയർന്നിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.