പി.ജി കോഴ്സ് അനുവദിച്ചു

ആറ്റിങ്ങൽ: വക്കം യു.െഎ.ടിയിൽ . എം.കോം കോഴ്സാണ് അനുവദിച്ചത്. നിലവിൽ രണ്ട് ബിരുദ കോഴ്സുകളാണ് യു.െഎ.ടിയിൽ ഉള്ളത്. എം.കോം കോഴ്സിലേക്ക് പ്രവേശനം ആരംഭിച്ചിട്ടുണ്ട്. വക്കം നിലയ്ക്കാമുക്കിലെ കാമ്പസിൽ എം.എൽ.എ ഫണ്ട് ഉപയോഗിച്ച് നിർമിച്ച കെട്ടിടത്തി​െൻറ ആദ്യഘട്ടം പൂർത്തീകരിച്ച് കഴിഞ്ഞു. ക്ലാസ് മുറികൾ പ്രവർത്തന സജ്ജമായി. അടുത്തഘട്ടം നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചു. 20 സീറ്റുകളാണ് അനുവദിച്ചത്. ഏതാനും ഒഴിവുകൾ നിലവിലുണ്ട്. യു.െഎ.ടിയിൽ ബിരുദാനന്തര ബിരുദ കോഴ്സ് അനുവദിച്ചതിലൂടെ പ്രദേശത്തെ വിദ്യാഭ്യാസ ആവശ്യകത ഒരു പരിധി വരെ നിറവേറ്റാൻ സഹായകമാകുമെന്ന് ബി. സത്യൻ എം.എൽ.എ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.