പ്രസിഡൻറ്​സ്​ ട്രോഫി വള്ളംകളി ടൂറിസം ഉത്സവമാക്കി മാറ്റും

കൊല്ലം: സംസ്ഥാന ടൂറിസത്തി​െൻറ പ്രധാന ആകർഷണമാക്കി പ്രസിഡൻറ്സ് ട്രോഫി വള്ളംകളിയെ മാറ്റാനാണ് ശ്രമിക്കുന്നതെന്ന് എം. നൗഷാദ് എം.എൽ.എ, കലക്ടർ ഡോ. എസ്. കാർത്തികേയൻ എന്നിവർ വാർത്തസമ്മേളനത്തിൽ പറഞ്ഞു. ടൂറിസം സീസണി​െൻറ തുടക്കത്തിൽതന്നെ വള്ളംകളി നടത്തുന്നത് അതുകൊണ്ടാണ്. ഓരോ വർഷം കഴിയുന്തോറും വള്ളംകളിക്ക് ആകർഷണീയത കൂടിവരുന്നുണ്ടെന്നും ഇവർ പറഞ്ഞു. നവംബർ ഒന്നിനാണ് വള്ളംകളി. മുഖ്യമന്ത്രി പിണറായി വിജയൻ വള്ളംകളിയുടെ മുഖ്യാതിഥിയായി എത്തും. രണ്ടു വർഷംകൊണ്ട് അഷ്ടമുടിക്കായലിനെ 50 വർഷം മുമ്പുള്ള പ്രതാപത്തിലെത്തിക്കാനാണ് വള്ളംകളിയോടനുബന്ധിച്ചുള്ള അഷ്ടമുടി ഫെസ്റ്റ് ലക്ഷ്യമിടുന്നതെന്ന് നൗഷാദ് എം.എൽ.എ പറഞ്ഞു. കേന്ദ്ര ടൂറിസം വകുപ്പ് 25 ലക്ഷം രൂപയും സംസ്ഥാന സർക്കാർ 25 ലക്ഷം രൂപയുമായണ് അനുവദിച്ചത്. കേന്ദ്ര മന്ത്രി അൽഫോൺസ് കണ്ണന്താനത്തെ പരിപാടിയിലേക്ക് ക്ഷണിച്ചിരുന്നു. തിരക്ക് കാരണം വരാനാകില്ലെന്ന മറുപടിയാണ് ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു. അഷ്ടമുടി ഫെസ്റ്റിനോടനുബന്ധിച്ച് വിവിധ വിഷയങ്ങളിൽ സെമിനാറുകൾ നടക്കും. ഞായറാഴ്ച വൈകീട്ട് അഞ്ചിന് 'കൊല്ലത്തി​െൻറ സിനിമ' സെമിനാർ ചലച്ചിത്ര അക്കാദമി ചെയർമാൻ കമൽ ഉദ്ഘാടനം ചെയ്യും. 30ന് വൈകീട്ട് മൂന്നിന് 'മാധ്യമങ്ങളും പരിസ്ഥിതിപ്രശ്നങ്ങളും' വിഷയത്തിൽ സെമിനാർ ഏഷ്യൻ കോളജ് ഓഫ് ജേണലിസം മേധാവി ശശികുമാർ ഉദ്ഘാടനം ചെയ്യും. 31ന് വൈകീട്ട് അഞ്ചിന് 'അവകാശ സംരക്ഷണത്തിന് മുന്നിൽ നിന്ന സ്ത്രീ' വിഷയത്തിൽ സെമിനാർ ഡി.ജി.പി ആർ. ശ്രീലേഖ ഉദ്ഘാടനം ചെയ്യും. നവംബർ രണ്ടിന് 'കൊല്ലത്തി​െൻറ കഥയരങ്ങും കവിയരങ്ങും' സെമിനാർ കുരീപ്പുഴ ശ്രീകുമാർ ഉദ്ഘാടനം ചെയ്യും. മൂന്നിന് വൈകീട്ട് നാലിന് വിദ്യാഭ്യാസ സെമിനാർ കലക്ടർ ഉദ്ഘാടനം ചെയ്യും. നാലിന് വൈകീട്ട് നാലിന് 'പരിസ്ഥിതിയും ആരോഗ്യവും സെമിനാർ' തിരുവനന്തപുരം കലക്ടർ ഡോ. കെ. വാസുകി ഉദ്ഘാടനം ചെയ്യും. അഞ്ചിന് വൈകീട്ട് അഞ്ചിന് സമാപന സമ്മേളനം സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.