കൊല്ലം--^പുനലൂർ നാലുവരിപ്പാത നിർമാണം ഫയലിൽ ഉറങ്ങുന്നു

കൊല്ലം---പുനലൂർ നാലുവരിപ്പാത നിർമാണം ഫയലിൽ ഉറങ്ങുന്നു കൊല്ലം: ജില്ലയുടെ വികസനകുതിപ്പിന് വേഗംപകരാൻ സംസ്ഥാന സർക്കാർ രൂപംനൽകിയ കൊല്ലം-പുനലൂർ നാലുവരിപ്പാത നിർമാണം ഇതുവരെ ആരംഭിച്ചില്ല. സെപ്റ്റംബർ പകുതിയോടെ പദ്ധതിയുടെ പ്രാരംഭജോലികൾ ആരംഭിക്കണമെന്ന് നിർദേശം ഉണ്ടായിരുന്നിട്ടും പൊതുമാരാമത്ത് വകുപ്പ് അധികൃതർ ഒന്നുംചെയ്തുതുടങ്ങിയിട്ടില്ല. നിലവിലെ പാതയാണ് നാലുവരിയാക്കുന്നത്. അതിനായി മുപ്പത് മീറ്റർ അളന്ന് മാർക്ക് ചെയ്യണം. പൊതുമരാമത്ത് വകുപ്പാണ് ഇത് ചെയ്യേണ്ടത്. ദേശീയപാത അതോറിറ്റിയുടെ സഹായവും ഇതിനുവേണം. അലൈൻമ​െൻറ് തയാറായാലേ ഏറ്റെടുക്കേണ്ട ഭൂമിയെ കുറിച്ച് വ്യക്തതയുണ്ടാകൂ. അതിനുശേഷമേ ഭൂമി ഏറ്റെടുക്കാനുള്ള നടപടികൾ റവന്യൂ വകുപ്പിന് കൈക്കൊള്ളാനാകൂ. പദ്ധതി നടത്തിപ്പ് ഇഴയുന്നതായി ശ്രദ്ധയിൽപെട്ടതിനെ തുടർന്ന് അടുത്ത ആഴ്ച ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ യോഗം വിളിക്കാൻ മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ തീരുമാനിച്ചിട്ടുണ്ട്. നേരത്തെ കൊല്ലം മുതൽ തിരുമംഗലം വരെ റോഡ് ടാറിട്ട ഭാഗം പത്തുമീറ്ററായി വികസിപ്പിക്കാനാണ് തീരുമാനിച്ചിരുന്നത്. ഇതിനായി പ്രരംഭനടപടികൾ ആരംഭിക്കുകയുംചെയ്തു. ഈ പദ്ധതിക്കായി 200 കോടി രൂപയാണ് കേന്ദ്രസർക്കാർ അനുവദിച്ചിരുന്നത്. എന്നാൽ, നിലവിലെ ഏഴുമീറ്റർ റോഡിനെ പത്തു മീറ്റർ ആക്കി വർധിപ്പിക്കുന്നതുകൊണ്ട് നാടി​െൻറ ഭാവിവികസനം യാഥാർഥ്യമാകില്ല എന്ന വിലയിരുത്തലി​െൻറ അടിസ്ഥാനത്തിലാണ് നാലുവരിയാക്കാൻ തീരുമാനിച്ചത്. പത്തുമീറ്റർ വികസനത്തിനായുള്ള അലൈൻമ​െൻറാണ് നേരത്തെ തയാറാക്കിയിരുന്നത്. എത്രത്തോളം സ്ഥലം ഏറ്റെടുക്കേണ്ടിവരുമെന്ന് കണ്ടെത്തി റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ എസ്റ്റിമേറ്റ് തയാറാക്കാനാകൂ. ചില സ്ഥലങ്ങളിൽ ഫ്ലൈഓവറുകൾ നിർമിച്ചുകൊണ്ടാണ് റോഡ് വികസിപ്പിക്കുക. വികസനത്തിന് രണ്ടു ഘട്ടങ്ങളാണുള്ളത്. കൊല്ലം മുതൽ കൊട്ടാരക്കരവരെയുള്ള 30 കിലോമീറ്ററും, കൊട്ടാരക്കര മുതൽ പുനലൂർ വരെയുള്ള 17.2 കിലോമീറ്ററും. ഇത്രയും പണിയുന്നതിനിടെ മൂന്നാംകുറ്റി, കരിക്കോട്, ഇളമ്പള്ളൂർ, പള്ളിമുക്ക്, കൊട്ടാരക്കര, കല്ലുംതാഴം എന്നിവിടങ്ങളിൽ ൈഫ്ലഓവറുകൾ നവീകരിക്കുകയും വേണം. പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർക്ക് ജോലിത്തിരക്ക് കാരണമാണ് റോഡിനുവേണ്ട സ്ഥലം അളന്ന്തിട്ടപ്പെടുത്തൽ വൈകുന്നെതന്നാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥരിൽനിന്ന് അറിയാൻ കഴിഞ്ഞത്. റോഡ് വികസനം കീറാമുട്ടിയാകുമോ *ചിന്നക്കട മുതൽ ഓരോ വില്ലേജി​െൻറയും പരിധിയിൽ ഏറ്റെടുക്കുന്ന ഭൂമിയുടെ അളവും സർവേ നമ്പറും ഉൾപ്പെടുന്ന വിശദമായ ഉത്തരവ് ഇനി റവന്യൂ വകുപ്പ് പുറപ്പെടുവിക്കണം. ഇതിനെതിരെ ഭൂഉടമകൾ പ്രതിഷേധിക്കാൻ സാധ്യതയുണ്ട്. * ജില്ലതല വിലനിർണയ പുനരധിവാസസമിതി സ്ഥലമുടമകളുമായി നേരിട്ട് ബന്ധപ്പെട്ട് ഏറ്റെടുക്കുന്ന സ്ഥലത്തി​െൻറ വില നിശ്ചയിക്കണം. ഇക്കാര്യത്തിലും ആക്ഷേപം ഉണ്ടാകാൻ സാധ്യത. * സംസ്ഥാനതലസമിതിയുടെ അംഗീകാരത്തോടെയാകും അന്തിമമായി ഏറ്റെടുക്കുക. * സ്ഥലം വിട്ടുനൽകേണ്ടിവരുന്നവരുമായി ദേശീയപാതവിഭാഗവും ചർച്ചകൾ നടത്തും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.