പ്രതിഷേധം ഫലം കണ്ടു; പനച്ചമൂട്ടിൽ റോഡുപണി ആരംഭിച്ചു

വെള്ളറട: യൂത്ത് കോൺഗ്രസ് പ്രതിഷേധം ലക്ഷ്യം കണ്ടു; റോഡുപണി ആരംഭിച്ചു. രണ്ടു ദിവസം മുമ്പ് പനച്ചമൂട്ടിൽ റോഡിലെ കുഴി മറികടക്കുന്നതിനിടെ ടിപ്പർ ലോറിയിടിച്ച് പരശുവയ്ക്കൽ സ്വദേശിയായ ബൈക്ക് യാത്രികൻ ആകാശിന് പരിക്കേറ്റിരുന്നു. തുടർന്നായിരുന്നു പ്രതിഷേധം. പനച്ചമൂട്ടിലെ അപകടം നടന്ന കുഴികൾ ടിപ്പറിൽ േകാൺക്രീറ്റ് ഇറക്കി റോഡ് ലെവൽ ചെയ്തു. രാവിലെ ആരംഭിച്ച പണി വൈകീട്ട് സമാപിച്ചു. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് ശ്യാമി​െൻറ നേതൃത്വത്തിലാണ് റോഡിലെ കുഴികളിൽ വാഴനട്ട് പ്രതിഷേധിച്ചത്. കെ.ജി. മംഗൾദാസ്, ശശീധരൻ, വിജീൻ, ഷാജി, ശ്യാം, സന്തോഷ്, സജീൻ, വീബിൻ അഭയൻ, സുജിത്, അജിത്, അജൻ, ഷിനു, വൈശാഖ്, നഷദ്, ജുനൈഡ് എന്നിവർ പ്രതിഷേധ സമരത്തിൽ പെങ്കടുത്തു. കാപ്ഷൻ പനച്ചമൂട്ടിൽ വാഹനാപകടം നടന്ന സ്ഥലത്ത് കോൺഗ്രസ് പണി ആരംഭിച്ചപ്പോൾ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.