ക്ലബ് കരാ​േട്ട മത്സരങ്ങള്‍

പത്തനാപുരം: നടന്നു. പത്തനാപുരം പഞ്ചായത്ത് പ്രസിഡൻറ് എച്ച്. നജീബ് മുഹമ്മദ് ഉദ്ഘാടനം ചെയ്തു. ഏഷ്യന്‍ കരാട്ടെ റഫറി എസ്. രഘുകുമാര്‍ അധ്യക്ഷതവഹിച്ചു. ജോജോ കെ. എബ്രഹാം, ഷെയ്ഖ് പരീത്, ടി.എം. ജാഫര്‍ എന്നിവര്‍ സംസാരിച്ചു. ഏഷ്യന്‍ കരാേട്ട ജഡ്ജി ജോയ്പോള്‍ സമ്മാനദാനം നിര്‍വഹിച്ചു. 30 ക്ലബുകളില്‍നിന്നായി മൂന്നുറോളം കുട്ടികള്‍ പങ്കെടുത്തു. ഡോ. കലാമി​െൻറ ജന്മദിനാഘോഷം പത്തനാപുരം: സ്വജീവിതം സമൂഹത്തിന് സമര്‍പ്പിച്ച കർമയോഗിയായിരുന്നു ഡോ. എ.പി.ജെ. അബ്ദുൽകലാമെന്ന് ഐ.എന്‍.ടി.യു.സി ദേശീയ വൈസ് പ്രസിഡൻറും ഇൻറര്‍നാഷനല്‍ ലേബര്‍ ഓര്‍ഗനൈസേഷന്‍ ഗവേണിങ് ബോഡി അംഗവുമായ ആര്‍. ചന്ദ്രശേഖരന്‍ പറഞ്ഞു. ഗാന്ധിഭവനില്‍ ഡോ. കലാമി​െൻറ ജന്മദിനാഘോഷവും ലോക വിദ്യാർഥി ദിനാചരണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഗാന്ധിഭവന്‍ സെക്രട്ടറി ഡോ. പുനലൂര്‍ സോമരാജന്‍ അധ്യക്ഷതവഹിച്ചു. ഫ്ലവേഴ്‌സ് ചാനല്‍ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സാനു പച്ചാളം മുഖ്യാതിഥിയായിരുന്നു. നടന്‍ ടി.പി. മാധവന്‍, ഹരിപ്രസാദ്, എസ്. അനില്‍കുമാര്‍, അഞ്ജലി ശശികുമാര്‍, എം. രവീന്ദ്രന്‍, കെ.എന്‍. സഹദേവന്‍, എം.കെ. വത്സലാമ്മ, ബി. അജയന്‍, ആര്‍. ഷിബു, ഇന്ദിരാഭായി എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.