പാടശേഖരസമിതിയുടെ കൊയ്ത്തുയന്ത്രം താഴ്ചയിലേക്ക് മറിഞ്ഞു

കല്ലമ്പലം: പാടശേഖരസമിതിയുടെ നേതൃത്വത്തിൽ നെല്ല് കൊയ്യാനെത്തിച്ച കൊയ്ത്തുയന്ത്രം താഴ്ചയിലേക്ക് മറിഞ്ഞു. ഒറ്റൂർ പഞ്ചായത്തിലെ ശ്രീനാരായണപുരം ഏലായിലെ പാടശേഖരസമിതിയുടെ നെല്ല് കൊയ്യുന്നതിനായിരുന്നു കൊയ്ത്തുയന്ത്രം കൊണ്ടുവന്നത്. സമീപവയലുകൾ നികത്താനുള്ള ശ്രമം നടക്കുന്നതിനാൽ കുഴികൾ രൂപപ്പെട്ടതാണ് യന്ത്രം മറിയാൻ കാരണം. നഷ്ടം സഹിച്ചും കൃഷിയിറക്കി ബുദ്ധിമുട്ടുകൾ സഹിച്ച് കൊയ്ത്തുയന്ത്രം എത്തിച്ചിട്ടും സമയത്ത് നെല്ല് കൊയ്തെടുക്കാൻ കഴിയാതെ ദുരിതമനുഭവിക്കുകയാണ് കർഷകർ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.