ജില്ല റോളർ സ്കേറ്റിങ്​ ചാമ്പ്യൻഷിപ്​

കൊല്ലം: 28നും 29നും നവംബർ അഞ്ചിനും കൊല്ലത്ത് നടത്താൻ അസോസിയേഷൻ ജില്ല കമ്മിറ്റി തീരുമാനിച്ചു. സ്പീഡ് സ്കേറ്റിങ് (റിങ്ക്, റോഡ് ), റോളർ ഹോക്കി, ഇൻലൈൻ ഫ്രീസ്റ്റെൽ സ്ലാലം എന്നിവയിലാണ് മത്സരം. 28ന് രാവിലെ 6.30ന് റിങ്ക് റെയിസ് മത്സരങ്ങൾ ആരംഭിക്കും. 29ന് രാവിലെ ആറിന് റോഡ്‌ റെയിസ് മത്സരങ്ങൾ ട്രാഫിക് പൊലീസ് സ്റ്റേഷന് മുന്നിലെ ആശ്രാമം റെസിഡൻസി റോഡിൽ നടക്കും. 2017--18ലെ രജിസ്ട്രേഷനുള്ളവർക്ക് എട്ട് വയസ്സിനു താഴെയും മുകളിലുമുള്ള മത്സരങ്ങളിൽ പങ്കെടുക്കാം. വയസ്സ് തെളിയിക്കുന്ന സർട്ടിഫിക്കറ്റും ആർ.എസ്. എഫ്.ഐ രജിസ്ട്രേഷനും എൻട്രിഫോമിനോടൊപ്പം 25ന് മുമ്പ് നൽകണമെന്ന് അസോസിയേഷൻ ജില്ല സെക്രട്ടറി പി. ആർ. ബാലഗോപാൽ അറിയിച്ചു. ഫോണ്‍: 9447230830.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.