അഞ്ചുലക്ഷം രൂപയുമായി ചീട്ടുകളിസംഘം പിടിയിൽ

കഴക്കൂട്ടം: പെരുമാതുറയിൽ 13അംഗ ചീട്ടുകളിസംഘം പിടിയിൽ. 5,50,240 രൂപയും രണ്ട് കാർ, രണ്ട് ബൈക്ക് എന്നിവയും പിടികൂടി. പിടിയിലായവർ വർക്കല, പോത്തൻകോട്, കണിയാപുരം, ആയൂർ സ്വദേശികളാണ്. പെരുമാതുറ മുതലപ്പൊഴിക്ക് സമീപം നാസ്ഖാ​െൻറ വീടിന് മുകളിലാണ് ചീട്ടുകളി നടന്നിരുന്നത്. പൊലീസ് സംഘത്തെക്കണ്ട് നാസ്ഖാൻ ഒാടി രക്ഷപ്പെട്ടതായി കഠിനംകുളം പൊലീസ് പറഞ്ഞു. രഹസ്യവിവരത്തെത്തുടർന്ന് കഠിനംകുളം എസ്.െഎ ബിനീഷ് ലാലി​െൻറ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ചീട്ടുകളി സംഘത്തെ പിടികൂടിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.